ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കി എസ്.ബി.ഐ
മുംബൈ: ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സ്റ്റേറ്റ് ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ യോനോ ആപ്പിലൂടെ ഇനി ബാങ്കിന്റെ ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ സേവിംഗ്‌സ് അക്കൗണ്ട് തുറക്കാന്‍ സാധിക്കും.
എസ്ബിഐയുടെ വിഡിയോ കെവൈസി അടിസ്ഥാനമാക്കിയുള്ള സേവിംഗ്‌സ് അക്കൗണ്ടുകള്‍ തുറക്കാനുള്ള സൗകര്യമാണ് യോനോ ആപ്പില്‍ അവതരിപ്പിച്ചത്.
ചെയ്യേണ്ടത് ഇത്രമാത്രം
ഉപഭോക്താക്കള്‍ ആദ്യം യോനോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം
ന്യൂ ടു എസ്ബിഐ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം
ശേഷം ഇന്‍സ്റ്റാ പ്ലസ് സേവിംഗ്‌സ് അക്കൗണ്ട് ക്ലിക്ക് ചെയ്യണം
ഉപഭോക്താവിന്റെ ആധാര്‍ വിശദാംശങ്ങളാണ് തുടര്‍ന്ന് നല്‍കേണ്ടത്
ആധാര്‍ നിര്‍ണയം പൂര്‍ത്തിയായാല്‍ വ്യക്തിഗത വിശദാംശങ്ങള്‍ നല്‍കുകയും കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് ഒരു വിഡിയോ കോള്‍ ഷെഡ്യൂള്‍ ചെയ്യുകയും വേണം
വിഡിയോ കെവൈസി വിജയകരമായി പൂര്‍ത്തിയാകുന്നതോടെ അക്കൗണ്ട് സ്വമേധയാ തുറക്കും.