KeralaNews

കോഴിക്കോട് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 200 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു, ഏറിയപങ്കും വിദ്യാർത്ഥികൾ

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ 200 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേരും വിദ്യാർത്ഥികളാണ്. പാലേരി വടക്കുമ്പാട് എച്ച് എസ് എസിലെ വിദ്യാർത്ഥികളിലാണ് രോഗം വ്യാപിക്കുന്നത്. സ്കൂളിലെ കിണറ്റിലും കുടിവെള്ളത്തിലും രോഗാണു സാന്നിധ്യമില്ലെന്ന് അധികൃതർ അറിയിച്ചു. ജല പരിശോധനയിൽ ബാക്ടീയ സാന്നിധ്യം ഇല്ല. രോഗ കാരണ സ്രോതസ് വ്യക്തമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് മഞ്ഞപ്പിത്തത്തിന്‍റെ പ്രധാന കാരണം. ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപ്പിത്തത്തിന് കാരണമാകും. കഴിഞ്ഞ ദിവസം കോഴിക്കോട് കുറ്റ്യാടിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു. കുറ്റ്യാടി കടേക്കച്ചാല്‍ സ്വദേശിനി നുഹാ ഫാത്തിമ (14) ആണ് മരിച്ചത്. കുറ്റ്യാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. 

  • ചര്‍മത്തിനും കണ്ണുകള്‍ക്കും മഞ്ഞനിറം
  • ഇരുണ്ട നിറമുള്ള മൂത്രം
  • ഇളം അല്ലെങ്കിൽ കളിമൺ നിറമുള്ള മലം
  • ഛർദ്ദിയും ഓക്കാനവും
  • വിശപ്പില്ലായ്മ
  • വയറുവേദന
  • ഭാരം കുറയുക
  • പേശികളില്‍ വേദന
  • കടുത്ത പനി
  • ചൊറിച്ചിൽ 
  • പേരാമ്പ്ര പാലേരി വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ അൻപതോളം കുട്ടികൾക്കു മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രത്യേക ക്യാംപ് നടത്തിയിരുന്നു

സ്കൂൾ കിണർ വെള്ളത്തിന്റെ പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും പരിശോധനയ്ക്കു മുൻപ് ക്ലോറിനേഷൻ നടത്തിയതു കൊണ്ടാണെന്നു പരാതിയുണ്ട്. സ്കൂൾ തുറക്കുന്നതിനു മുൻപു വീണ്ടും കിണറും തൊട്ടടുത്ത കൂൾബാറിലെ കിണറും പരിശോധിക്കണമെന്നാണ് ആവശ്യം. പയ്യോളി, കൊമ്മേരി, കുന്നമംഗലം എന്നിവിടങ്ങളിലും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ 50 വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരുമായി ബന്ധപ്പെട്ട ചങ്ങരോത്ത് പഞ്ചായത്തിലെ ആളുകൾക്കും രോഗം കണ്ടെത്തിയത്.

പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് സർവകക്ഷി യോഗം വിളിച്ച് സംഭവം ചർച്ച ചെയ്തു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ബോധവൽക്കരണ പരിപാടി നടത്താൻ തീരുമാനിച്ചു. മൈക്ക് പ്രചാരണവും ലഘുലേഖ വിതരണവും നടത്തും. പഞ്ചായത്തിലെ കൂൾബാറുകളിലും ഹോട്ടലുകളിലും ശീതള പാനീയങ്ങളും സിപ് അപ്പ് തുടങ്ങിയ വസ്തുക്കളും വിൽക്കുന്നത് നിരോധിച്ചു.

പള്ളി, അമ്പലം എന്നിവിടങ്ങളിൽ ആഘോഷ പരിപാടികളിൽ ഭക്ഷണം നൽകുന്നത് ഒഴിവാക്കാൻ നിർദേശം നൽകി. വിവാഹം അടക്കമുള്ള പരിപാടികളിലും ഭക്ഷണം നൽകുന്നത് ആരോഗ്യ വകുപ്പിന്റെ അനുമതിയോടെ വേണം. പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, മെഡിക്കൽ ഓഫിസർ ഇ.വി.ആനന്ദ്, ഹെൽത്ത് ഇൻസ്പെക്ടർ എ.ടി.പ്രമീള എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker