KeralaNews

കോട്ടയം റബർ ടൗൺ റൗണ്ട് ടേബിൾ 121 ഫുഡ് ഫെസ്റ്റ് : ആദ്യ സ്റ്റാൾ വിൽപ്പന നടത്തി : ജില്ലാ കളക്ടറിൽ നിന്നും ഷെഫ് നളൻ ആദ്യ സ്റ്റാൾ ഏറ്റുവാങ്ങി

കോട്ടയം : കോട്ടയം റബർ ടൗൺ റൗണ്ട് ടേബിൾ 121 ന്റെ ഫുഡ് ഫെസ്റ്റ് ആദ്യ സ്റ്റാൾ വിൽപ്പന നടത്തി. ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയിൽ നിന്നും ഷെഫ് നളൻ ആദ്യ സ്റ്റാൾ ഏറ്റുവാങ്ങി. കോട്ടയം റബർ ടൗൺ റൗണ്ട് ടേബിൾ 121 ചെയർമാൻ സിറിൽ ഫ്രാൻസിസ് , ട്രഷററർ ആൻസൻ അലൻ , ഫുഡ് ഫെസ്റ്റ് കൺവീനർ വിവേക് തോമസ് , സ്റ്റൈവിൻ ജോസഫ് എന്നിവർ പങ്കെടുത്തു.

ജനുവരി 24 മുതൽ 28 വരെ കോട്ടയം നാഗമ്പടം മൈതാനത്താണ് ഫുഡ് ഫെസ്റ്റ് നടക്കുക. കോട്ടയം റബർ ടൗൺ റൗണ്ട് ടേബിൾ 121 ന്റെ ഭിന്നശേഷി കുട്ടികളുടെ സ്പർശ് സ്കൂളിൻറെ ധന ശേഖരണാർത്ഥമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button