33.4 C
Kottayam
Thursday, March 28, 2024

പ്രൗഡം,ഉജ്ജ്വലം,റിപ്പബ്ലിക്ദിന പരേഡില്‍ അഭിമാനമായി മലയാളിപ്പെണ്‍കൊടികള്‍

Must read

ന്യൂഡല്‍ഹി:കേരളത്തിന് ഔദ്യോഗികമായ പ്ലോട്ടവതരണത്തിന് അവസരം ലഭിച്ചില്ലെങ്കിലും റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്ന മലയാളികള്‍ നിരവധിയാണ്.വിവിധ സേനകളുടെ പരേഡിലും ബാന്‍ഡിലുമൊക്കെയായി മലയാളി സാന്നിദ്ധ്യമുണ്ട്.കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം അവതരിപ്പിച്ച് നൃത്ത പരിപാടിയില്‍ മലയാളികളായ അമ്പതോളം പേരാണ് പങ്കെടുത്തത്‌.11 മിനിട്ട് ദൈര്‍ഘ്യമുള്ള പരിപാടിയില്‍ 600 പേരാണ് പങ്കെടുത്തത്.

കോട്ടയം ബസേലിയോസ് കോളേജില്‍ നിന്നുള്ള പത്തംഗസംഘം കേന്ദ്രസാംസ്‌കാരിക മന്ത്രാലയം നടത്തിയ ദേശീയ നൃത്തപരിപാടിയില്‍ വിജയിച്ചാണ് ഡല്‍ഹിയിലെത്തിയത്.കോട്ടയം മാന്നാനം സ്വദേശി ആരതി ഷാജിയുടെ നേതൃത്തിലുള്ള പെണ്‍കുട്ടികള്‍ ജനുവരി ആദ്യവാരം മുതല്‍ ഡല്‍ഹിയില്‍ പരിശീലനത്തിലാണ്.

കോളേജിലെ എന്‍.എസ്.എസ് വാളണ്ടിയര്‍മാരായ ഗോപിത ഗോപന്‍,ആര്യമോള്‍ എംകെ.കൃഷ്ണപ്രിയ കെ.എസ്,നന്ദന ആര്‍,അമ്പിളി പി.എം,നീലാംബരി വര്‍മ്മ വി.എ,ആദിത്യ പ്രദീപ്,അഞ്ജിത എ.നായര്‍,മീരാരാജ് പി. എന്നിവരായിരുന്നു സംഘാംഗങ്ങള്‍

കേരളത്തെ പ്രതിനിധീകരിച്ച് പരേഡില്‍ നൃത്തരൂപം അവതരിപ്പിയ്ക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ആരതി ഷാജി പ്രതികരിച്ചു.രണ്ടാഴ്ച നീ്ണ്ട് പരിശീലനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സംസ്‌കാരവും വൈവിധ്യങ്ങളും മനസിലാക്കാന്‍ കഴിഞ്ഞു.മൂന്നു മാസം നീണ്ട തയ്യാറെടുപ്പുകളാണ ശുഭകരമായി പര്യവസാനിച്ചത്.ബസേലിയോസ് കോളേജിനും മാതാപിതാക്കള്‍ക്കും നന്ദി.

കോളജിലെ കൊറിയോഗ്രഫി ക്ലബ് ഇൻ ചാർജും, സുവോളജി അധ്യാപിക യുമായ ഉമ സുരേന്ദ്രൻ , പ്രിൻസിപ്പൽ ഡോ.ബിജു തോമസ് , വൈ പ്രിൻസിപ്പൽ ഡോ.പി.ജ്യോതിമോള്‍ ,എൻഎസ് ഓഫീസർ ഡോ.വിജു കുര്യൻ പ്രഫ . ആഷ്‌ലി തോമസ് എന്നിവർ എല്ലാ പിന്തുണയുമായി കുട്ടികൾക്കൊപ്പം നിലനിന്നു.

സംഗീത നാടക അക്കാദമിയിലൂടെ പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 11 കലാകാരന്‍മാരും റിപ്പബ്ലിക്ക്ദിന പരേഡില്‍ പങ്കെടുത്തു.ഡല്‍ഹിയില്‍ നിന്നുള്ള 19 അംഗ സംഘവും ആഘോഷങ്ങളിലെ മലയാളിപ്പെരുമ ഉയര്‍ത്തി.
ആവേശകരമായ അനുഭവമെന്നാണ് പരേഡില്‍ പങ്കെടുത്തവര്‍ പറയുന്നത്. മൂന്നു പേരൊഴിക ബാക്കിയുള്ളവര്‍ ആദ്യമായാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായത്.തെലങ്കാന,മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് നൃത്തരൂപങ്ങളുമായി എത്തിയ സംഘങ്ങളിലും മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ക്ലാസിക്കല്‍,നാടോടി,കണ്ടംപററി,കഥക് നൃത്ത രൂപങ്ങള്‍ ചേരുന്നതാണ് 11 മിനിട്ട് നീളുന്ന വന്ദേമാതരം നൃത്തം.രണ്ടാഴ്ചയിലേറെയായി ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് പരിശീലനം നടന്നത്.മൂന്നു പേര്‍ ചേര്‍ന്നാണ് നൃത്തം ചിട്ടപ്പെടുത്തിയത്.ക്ലാസിക്കലിന് റാണി ഖാനം ചുവടൊരുക്കി. നാടാടി വിഭാഗം ചിട്ടപ്പെടുത്തിയത് മൈത്രി പഹാരിയാണ്.സന്തോഷ് നായരാണ് കഥക്കും കണ്ടംപററിയും ക്രമീകരിച്ചത്.സംഗീതം ഗ്രാമി അവാര്‍ഡ് ജേതാവ് റിക്കി തേജും വിക്രം ഘോഷും ചേര്‍ന്നാണ് നിര്‍വ്വഹിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week