Home-bannerKeralaNewsRECENT POSTS
കൂടത്തായി കൂട്ടക്കൊലക്കേസില്‍ മൂന്നാം കുറ്റപത്രം സമര്‍പ്പിച്ചു
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ മൂന്നാം കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഒന്നര വയസുള്ള മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസില്‍ താമരശേരി കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഷാജുവിനെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് കുട്ടിയെ ജോളി കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
2014 മേയ് മൂന്നിന് ബ്രെഡില്‍ സയനൈഡ് പുരട്ടി ജോളി കുട്ടിക്ക് നല്‍കുകയായിരുന്നു. ജോളിക്ക് പുറമേ സയനൈഡ് നല്‍കിയ എം.എസ്.മാത്യൂ, കെ.പ്രജികുമാര്‍ എന്നിവരെയും ക്രൈംബ്രാഞ്ച് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സങ്കീര്‍ണമായ കേസാണിതെന്നും സാക്ഷിമൊഴികള്‍ അടിസ്ഥാനപ്പെടുത്തിയാണ് പ്രതിയെ കണ്ടെത്തിയതെന്നും ക്രൈംബ്രാഞ്ച് എസ്പി കെ.ജി.സൈമണ്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News