തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയ ജോസ് കെ മാണി പക്ഷത്തിന്റെ കാര്യത്തില്‍ എല്‍.ഡി.എഫ് നിലപാടെടുക്കാന്‍ സമയമായിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചര്‍ച്ച തുടരാന്‍ പഴുതിട്ടുള്ള നിലപാടാണ് യു.ഡി.എഫ് എടുത്തത്. യു.ഡി.എഫില്‍ നില്‍ക്കാന്‍ അവകാശമില്ലെന്നാണ് കണ്‍വീനര്‍ പറഞ്ഞത്. കാര്യങ്ങള്‍ കലങ്ങി തെളിഞ്ഞു വരട്ടെയെന്നും കോടിയേരി പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാന്‍ ജോസ് വിഭാഗം തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് യുഡിഎഫ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കാന്‍ തീരുമാനിച്ചത്.
യുഡിഎഫ് നേതൃത്വം എല്ലാ മാന്യതയും നല്‍കി പല തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ജോസ് വിഭാഗം ധാരണ പാലിച്ചില്ലെന്നാണഅ യുഡിഎഫ് കണ്‍വീനല്‍ ബെന്നി ബെഹന്നാന്‍ പത്രസമ്മേളത്തില്‍ പറഞ്ഞത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News