കോട്ടയം: സുന്ദരിയായ പെണ്ണിനെ കണ്ടാല്‍ ആരും ഒന്നു നോക്കുമെന്നു എന്‍. ജയരാജ് എം.എല്‍.എ. യുഡിഎഫില്‍ നിന്നു കേരള കോണ്‍ഗ്രസിനെ പുറത്താക്കിയതിനു പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസ് ഇപ്പോഴും സുന്ദരിയാണ്. അതുകൊണ്ട് ആരും ഒന്നു നോക്കും. പലരും ഞങ്ങളെ വിളിക്കുന്നത് അതിന്റെ സൗന്ദര്യം കണ്ടിട്ടാണ്. ആത്മാര്‍ഥതയും ആര്‍ജവവും സൗന്ദര്യവുമുണ്ട്. അതുകൊണ്ടു മറ്റു മുന്നണികള്‍ സ്വാഗതം ചെയ്യുന്നതിനെ കുറ്റം പറയാനാവില്ലെന്നും ജയരാജ് പറഞ്ഞു.
യഥാര്‍ഥ കേരള കോണ്‍ഗ്രസ് ഇതാണ്. കെ.എം. മാണിയില്ലാത്ത കേരള കോണ്‍ഗ്രസുണ്ടോ. അതൊന്നുമില്ലാത്ത കേരള കോണ്‍ഗ്രസിന്റെ സ്ഥിതി എല്ലാവര്‍ക്കും അറിയാവുന്നതല്ലെയെന്നും ജയരാജ് മാധ്യമങ്ങളോടു പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News