തുണിത്തരങ്ങള്‍ വാങ്ങാന്‍ പോയത് കല്യാണ സാരിയെടുക്കാനോ? അമൃത സുരേഷ് തുറന്നു പറയുന്നു
കാെച്ചി: മുൻ ഭർത്താവ് ബാലയുമായി വീണ്ടും വിവാഹം കഴിയ്ക്കാൻ ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങൾ തള്ളി അമൃത സുരേഷ്. സംഗീത ജീവിതത്തിലെ പുതിയ പ്രൊജക്ടുകളെ കുറിച്ച് കഴിഞ്ഞ ദിവസം അമൃത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരിന്നു. ഇപ്പോള്‍ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയാണ് ഇക്കാര്യം തെറ്റിദ്ധരിയ്ക്കപ്പെടുകയാണ് ചെയ്തത്.
ജീവിതത്തിൽ പുതിയ പരീക്ഷണം നടത്തുന്നു എന്നു കുറിച്ചത് എന്നതിൽ നിന്ന് വീണ്ടും വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നു എന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചത് കണ്ട് അത്ഭുതപ്പെട്ടു എന്നാണ് അമൃത പറയുന്നത്. ”ഇതിനു മുമ്പും പല തവണ ഇത്തരം വ്യാജ പ്രചാരണങ്ങളുണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും എഴുതിയാല്‍ നമ്മള്‍ വിചാരിക്കുക പോലും ചെയ്യാത്ത തരത്തിലേയ്ക്ക് അവ വളച്ചൊടിക്കപ്പെടും. ഇത്തരം പ്രചാരണങ്ങളോടു പ്രതികരിച്ചു മടുത്തു. പരിധി കടന്നാല്‍ നിയമപരമായി നേരിടും” എന്ന് അമൃത പറയുന്നു.
”കഴിഞ്ഞ ദിവസം കുറച്ചു തുണിത്തരങ്ങള്‍ വാങ്ങാന്‍ പോയിരുന്നു. അന്നത്തെ ചിത്രങ്ങളോ വീഡിയോകളോ പോസ്റ്റു ചെയ്താല്‍ ഞാന്‍ കല്യാണ സാരിയെടുക്കാനാണ് പോയതെന്നു പോലും പലരും പറയുകയും പ്രചരിപ്പിക്കുകയും ചെയ്‌തേക്കാം. എന്തിനാണ് വാസ്തവ വിരുദ്ധമായ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ല” എന്ന് അമൃത പറഞ്ഞു.
നടന്‍ ബാലയും കഴിഞ്ഞ ദിവസം സമൂഹ മധ്യമങ്ങളിലെ വ്യാജ വിവാഹ വാര്‍ത്ത പ്രചരണത്തിനെതിരെ രംഗത്തെത്തിയിരുന്നു.