തിരുവനന്തപുരം: കോൺഗ്രസിലെ തമ്മിലടിയിൽ പ്രതികരണവുമായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്. ആരെയെങ്കിലും ഒതുക്കണമെന്ന മർക്കടമുഷ്ടി കെപിസിസിക്കില്ല. പാപം ചെയ്യാത്തവർ കല്ലെറിയട്ടെയെന്ന് കൊടിക്കുന്നിൽ പറഞ്ഞു.
ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട പരാതികൾ സ്വാഭാവികമാണ്. ഇക്കാര്യങ്ങളൊക്കെ പാർട്ടി പരിഹരിക്കും. മുൻ കാലങ്ങളിൽ പലരും അച്ചടക്കം ലംഘിച്ചിട്ടുണ്ട്. അന്നത് താങ്ങാൻ പാർട്ടിക്ക് ശേഷി ഉണ്ടായിരുന്നു. ഇന്ന് അതല്ല സ്ഥിതിയെന്നും കൊടിക്കുന്നിൽ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News