27.6 C
Kottayam
Thursday, June 4, 2026

ഓണ്‍ലൈന്‍ പഠനത്തിന് സഹായം അഭ്യര്‍ത്ഥിച്ച് കത്ത്; ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ഉടനടി ‘സമ്മാനം’ എത്തിച്ച് മന്ത്രി മുഹമ്മദ് റിയാസ്

Must read

വേങ്ങര: ഓണ്‍ലൈന്‍ പഠനത്തിന് സഹായം അഭ്യര്‍ത്ഥിച്ച് മന്ത്രി മുഹമ്മദ് റിയാസിന് കത്തെഴുതി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി. കത്ത് ലഭിച്ചതോടെ ഉടനടി പരിഹാരം കണ്ട് മന്ത്രിയും. വേങ്ങര പാക്കടപ്പുറായയിലെ വാടക കോര്‍ട്ടേയ്‌സില്‍ താമസിക്കുന്ന പി.എം.എസ്.എ.എം യുപി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ഓണ്‍ലൈന്‍ പഠനസൗകര്യത്തിനായി മന്ത്രിക്ക് കത്തെഴുതിയത്.

വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ ഫോണില്‍ ആണ് സ്‌കൂളില്‍ നിന്നും പഠനപ്രവര്‍ത്തനങ്ങള്‍ വരുന്ന ഗ്രൂപ്പുള്ളത്. കൂലിപ്പണിക്ക് പോകുന്ന പിതാവ് രാത്രി തിരിച്ചു വന്നതിന് ശേഷമാണ് വിദ്യാര്‍ത്ഥിനിയും സഹോദരനും സ്‌കൂളിലെ പഠനപ്രവര്‍ത്തനങ്ങള്‍ ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് കുട്ടി മന്ത്രിക്ക് കത്തയച്ചത്.

കത്ത് കിട്ടിയ ഉടനെ മന്ത്രി ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വിളിച്ച് വിവരമറിയിക്കുകയും ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പികെ മുബഷിറിന്റെ നിര്‍ദ്ദേശാനുസരണം കോട്ടക്കല്‍ ബ്ലോക്ക് കമ്മിറ്റി വിദ്യാര്‍ത്ഥിനിക്ക് മൊബൈല്‍ ഫോണ്‍ കൈമാറുകയും ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് സുബ്രഹ്മണ്യന്‍, ബ്ലോക്ക് സെക്രട്ടറി ടിപി ഷമീം, മേഖല സെക്രട്ടറി ടികെ നൗഷാദ്, വൈശാഖ്, ഒകെ അനില്‍, ഫയാസ് പിപി എന്നിവര്‍ എത്തിയാണ് ഫോണ്‍ കൈമാറിയത്. വിദ്യാര്‍ത്ഥിനിയുടെ ഹൃദയശസ്ത്രക്രിയയും ലോക്ക്ഡൗണില്‍ പിതാവിന്റെ ജോലി നഷ്ടപ്പെട്ടതുമൂലവും ഏറെ സാമ്പത്തിക പ്രയാസം നേരിടുകയാണ് കുടുംബം.

- Advertisement -

സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത കുടുംബമാണ് കുട്ടിയുടേത്. വീടിന്റെ കാര്യത്തില്‍ ആവശ്യമായ നടപടികള്‍ പരിശോധിക്കാന്‍ കുട്ടിയുടെ അപേക്ഷയോടൊപ്പം മന്ത്രി മുഹമ്മദ് റിയാസ് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് കത്തും നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week