26.3 C
Kottayam
Sunday, May 5, 2024

സൂര്യഗ്രഹണ സമയത്ത് കുഞ്ഞുങ്ങളെ കഴുത്തറ്റം കുഴിയില്‍ മൂടി! അന്ധവിശ്വാസത്തില്‍ ഒരു ഗ്രാമം

Must read

കര്‍ണാടക: സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് നിരവധി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇന്നും നിലനില്‍ക്കുന്നുണ്ട്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ അരങ്ങേറിയതും അത്തരം കണ്ണില്ലാത്ത അന്ധവിശ്വാസങ്ങളില്‍ ഒന്നാണ്. സൂര്യഗ്രഹണ സമയത്ത് കൊച്ചുകുട്ടികളെ കുഴിയില്‍ മണ്ണിട്ടുമൂടുകയാണ് ചെയ്യുന്നത്. ഇതുസംബന്ധിച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇങ്ങനെ ചെയ്താല്‍ കുട്ടികള്‍ക്ക് ചര്‍മ്മരോഗമുണ്ടാവില്ലെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. ഗ്രഹണ സമയത്ത് മണ്ണില്‍ കുഴിയുണ്ടാക്കി ഇവര്‍ കുട്ടികളെ അതില്‍ ഇറക്കി നിറുത്തും. എന്നിട്ട് തല മാത്രം പുറത്തു കാണുന്ന തരത്തില്‍ കുഴി മണ്ണിട്ടു മൂടും. 10 വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് കുഴിയില്‍ മൂടുക.

നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണമാണ് ഇന്ന് രാവിലെ ദൃശ്യമായത്. രാവിലെ എട്ട് മണി മുതല്‍ 11 മണി വരെയായിരുന്നു ഗ്രഹണം. വടക്കന്‍ കേരളത്തില്‍ പൂര്‍ണ വലയ ഗ്രഹണവും മറ്റ് ജില്ലകളില്‍ ഭാഗിക ഗ്രഹണവും ദൃശ്യമായി. നിരവധി ആളുകളാണ് ഗ്രഹണം വീക്ഷിക്കാന്‍ പ്ലാനറ്റോറിയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എത്തിയത്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week