KeralaNewsRECENT POSTSTop Stories
ഗതാഗത നിയമലംഘനത്തിനെതിരെ കിടിലന്‍ ട്രോളുമായി കേരള പോലീസ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഗതാഗത നിയമലംഘനങ്ങളുടെ പുതിക്കിയ പിഴ നിലവില്‍ വന്നതോടെ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉടലെടുത്തത്. ഇതോടെ വാഹന പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. പുതിക്കിയ പിഴ തുകയുടെ അടിസ്ഥാനത്തില്‍ തകര്‍പ്പന്‍ ട്രോളുമായി രംഗത്ത് വന്നിരിക്കുകയാണ് കേരള പോലീസ്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലാണ് പുതുക്കിയ വാഹന പിഴ ഓര്‍മിപ്പിക്കുന്ന ട്രോള്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മലയാള സിനിമയിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ട്രോള്‍ വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്. മുന്‍പും പൊതുജനങ്ങള്‍ക്ക് മുന്നറിപ്പ് നല്‍കുന്ന ട്രോളുകള്‍ കേരള പോലീസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ ട്രോള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News