ആലപ്പുഴ :ആലപ്പുഴയുടെ അൻപത്തിയൊന്നാം ജില്ല കളക്ടറായി എം. അഞ്ജന ഐ. എ. എസ്. ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിയായ എം .അഞ്ജന ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവർത്തിച്ചു വരികയായിരുന്നു. ജില്ലയിൽ ചുമതലയേൽക്കുന്ന ഏഴാമത്തെ വനിത കളക്ടറാണ് എം. അഞ്ജന. ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനം ഏറ്റവും പെട്ടെന്നും സുതാര്യവുമായ രീതിയില്‍ എത്തിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ചുമതലയേറ്റ ശേഷം കളക്ടര്‍ പറഞ്ഞു. കൂട്ടായി പ്രവര്‍ത്തിച്ച് സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഉറപ്പാക്കും. പ്രളയത്തിന്‍റ ദൂഷ്യവശങ്ങള്‍ ഏറെ അനുഭവിച്ച ജില്ലയാണ് ആലപ്പുഴ. പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും പ്രഥമ പരിഗണന.തീരദേശമേഖലയിലെ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം ഉണ്ടാകും. ജനങ്ങള്‍ക്ക് വേണ്ടി എന്തെല്ലാം ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ചെയ്യും.എ.ഡി.എം. വി.ഹരികുമാര്‍ , റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേർന്ന് കളക്ടറെ സ്വീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News