Gold Rate Today: മൂന്ന് ദിവസത്തിന് ശേഷം സ്വർണവില വീണു; പ്രതീക്ഷയോടെ ഉപഭോക്താക്കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 53,360 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,670 രൂപയുമായി. കഴി‌ഞ്ഞ ദിവസം സ്വർണ വിലയിൽ വർദ്ധനവ് സംഭവിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 53,680 രൂപയായിരുന്നു.

ഈ മാസത്തെ എറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് മേയ് 20നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 55,120 രൂപയായിരുന്നു. അതുപോലെ ഈ മാസത്തെ ഏറ്റവും ചെറിയ സ്വർണ നിരക്ക് രേഖപ്പെടുത്തിയത് മേയ് ഒന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 52,440 രൂപയായിരുന്നു. സംസ്ഥാനത്തെ വെളളി വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെളളിയുടെ വില 102.30 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 1,02,300 രൂപയുമാണ്.

ആഗോള സ്വർണവില

ഇന്ന് രാവിലെ വരെയുളള കണക്കുകൾ പരിശോധിക്കുമ്പോൾ അന്താരാഷ്ട്ര തലത്തിൽ സ്വർണവ്യാപാരം നഷ്ടത്തിലാണ് നടക്കുന്നത്. . ട്രോയ് ഔൺസിന് 3.20 ഡോളർ (0.14%) താഴ്ന്ന് 2,333.70 ഡോളർ എന്നതാണ് നിലവാരം.

മേയിലെ സ്വർണനിരക്ക്

മേയ് 30₹53,360

മേയ് 29₹53,680

മേയ് 28₹53,480

മേയ് 27₹53,320

മേയ് 26₹53,120

മേയ് 25₹53,120

മേയ് 24₹53,120

മേയ് 23₹53,840

മേയ് 22₹54,640

മേയ് 21₹54,640

മേയ് 20₹55,120

മേയ് 19₹ 54,720

മേയ് 18₹ 54,720

മേയ് 17₹ 54,080

മേയ് 16₹ 54,280

മേയ് 15₹ 53,720

മേയ് 14₹53,400

മേയ് 13₹53,720

മേയ് 12₹53,800

മേയ് 11₹53,800

മേയ് 10₹ 54,040

മേയ് 09₹52,920

മേയ് 08₹53,000

മേയ് 07₹53,080

മേയ് 06₹52,840

മേയ് 05₹52,680

മേയ് 04₹52680

മേയ് 03₹52680

മേയ് 02₹53,000

മേയ് 01₹52,440

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News