38 കാരിയായ വീട്ടമ്മയെയും അയല്‍വാസിയായ സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹത്തിനരികെ വിഷക്കുപ്പി| breakingkerala.com

പാലക്കാട്‌ : കടമ്പഴിപ്പുറം അഴിയന്നൂരിൽ വീട്ടമ്മയെയും സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തി. പുളിയാനി വീട്ടിൽ കുഞ്ഞിലക്ഷ്മി (38) അയൽവാസി ദീപേഷ് (38) എന്നിവരെയാണ് കൃഷിയിടത്തിനോട് ചേർന്നുള്ള ഷെഡിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.www.breakingkerala.com

മൃതദേഹത്തിന് സമീപത്തായി വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. വിഷം കഴിച്ചുള്ള മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് കോങ്ങാട് പൊലീസ് അറിയിച്ചു.

അതേസമയം വരാപ്പുഴയില്‍ നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവത്തിന് കാരണം കുടുംബപ്രശ്‌നങ്ങളെന്ന് പോലീസ്. യൂട്യൂബറും വെബ് സീരിസുകളിലെ നായികയുമായ ദിയ ഗൗഡ എന്ന ഖദീജയുടെ ഭര്‍ത്താവ് ഷെരീഫ്, മകന്‍ അല്‍ഷിഫാഫ് എന്നിവരെയാണ് കഴിഞ്ഞദിവസം വരാപ്പുഴ മണ്ണുംതുരുത്തിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കുടുംബപ്രശ്‌നങ്ങളാണ് മകനെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ഷെരീഫിനെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യൂട്യൂബറും വെബ് സീരിസ് നടിയും നിരവധി ഫോളോവേഴ്‌സുള്ള സാമൂഹികമാധ്യമ താരവുമായ ദിയ ഗൗഡ എന്ന പേരില്‍ അറിയപ്പെടുന്ന ഖദീജയാണ് മരിച്ച ഷെരീഫിന്റെ ഭാര്യ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News