28.4 C
Kottayam
Wednesday, May 29, 2024

കേരള എക്‌സ്പ്രസ് പാളം തെറ്റി

Must read

വിജയവാഡ: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്സ്പ്രസ് (12626) പാളം തെറ്റി. ശനിയാഴ്ച രാത്രി ചിറ്റൂരിലെ യേര്‍പെഡ് റെയില്‍വെ സ്‌റ്റേഷന് സമീപം പാന്‍ട്രി കാറാണ് പാളംതെറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ആര്‍ക്കും പരിക്കില്ല. തീവണ്ടിക്ക് വേഗം കുറവായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. തീവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്ന് ആക്സിഡന്റ് റിലീഫ് ട്രെയിനും മെഡിക്കല്‍ റിലീഫ് വാനും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week