26.1 C
Kottayam
Monday, April 29, 2024

സൂപ്പര്‍ കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകൻ, പുതിയ പേര് പ്രഖ്യാപിച്ച് കൊമ്പൻമാർ

Must read

കൊച്ചി: കഴിഞ്ഞ ആഴ്ച്ചയാണ് സൂപ്പര്‍ ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്‌സിനെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോച്ചിന്റെ കാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്നു. പ്രധാന പരിശീലകനായ ഇവാന്‍ വുകോമനോവിച്ചിനെ പത്ത് മത്സരങ്ങളില്‍ നിന്ന് എഐഎഫ്എഫ് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നാലെ പുതിയ കോച്ചിനെ തിരഞ്ഞെടുക്കേണ്ടി വന്നു ബ്ലാസ്റ്റേഴ്‌സിന്. സൂപ്പര്‍ കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക ചുമതല ഫ്രാങ്ക് ഡോവെന്‍ വഹിക്കും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിക്കെതിരെ പ്ലേ ഓഫ് മത്സരത്തിനിടെ താരങ്ങളേയും കൂട്ടി കളിക്കളത്തില്‍ നിന്നും ഇറങ്ങിപ്പോയ വുകോമാനോവിച്ച് സൂപ്പര്‍കപ്പില്‍ ടീമിനൊപ്പമുണ്ടാവില്ല.

പിന്നാലെ വുകോമാനോവിച്ചിന്റെ സഹപരിശീലകനായിരുന്ന ഡോവെനെ കോച്ചാക്കിയത്. കഴിഞ്ഞ വര്‍ഷമാണ് ബെല്‍ജിയത്തില്‍ നിന്ന് ഡോവെന്‍ ക്ലബിനൊപ്പം ചേരുന്നത്. ബെല്‍ജിയത്തിലും സൗദി അറേബ്യയിലും വിവിധ ക്ലബുകളുടെ ചുമതല വഹിച്ചിട്ടുണ്ട് അദ്ദേഹം. 

ബെല്‍ജിയം ടീമിന് വേണ്ടി അഞ്ചു മത്സരങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. 52കാരനായ അദ്ദേഹം കെന്റ് ക്ലബിന് വേണ്ടിയും ദീര്‍ഘകാലം കളിച്ചു. 2008 മുതല്‍ പരിശീലകനായി കരിയര്‍ ആരംഭിച്ച അദ്ദേഹത്തിന്റെ പരിചയസമ്പത്ത് സൂപ്പര്‍കപ്പില്‍ ടീമിന് മുതല്‍ക്കൂട്ടാകും. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കും അദ്ദേഹം വളരെ പ്രിയങ്കരനാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week