Uncategorized
‘വര്‍ഗീയ പാര്‍ട്ടിയായ ലീഗിനെ ചുമന്ന് കോണ്‍ഗ്രസ് അധഃപതിച്ചു’: തുറന്നടിച്ച് കെമാല്‍ പാഷ
കൊച്ചി: മുസ്ലിം ലീഗിനെതിരേ രൂക്ഷ പരാമർശവുമായി മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. വര്‍ഗീയ പാര്‍ട്ടിയായ മുസ്ലിം ലീഗിനെ ചുമന്ന് കോണ്‍ഗ്രസ് അധഃപതിച്ചു. ലീഗ് എന്ന പാര്‍ട്ടി കോണ്‍ഗ്രസിന് ഒരു ബാധ്യതയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെയും കെമാല്‍ പാഷ പ്രശംസിച്ചു. തുടര്‍ഭരണം കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണെന്നും അങ്ങനെ ഒരു ഭരണം കൊണ്ടുവന്നു എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിവെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News