32.6 C
Kottayam
Thursday, April 18, 2024

പൊതുപരിപാടികള്‍ പാടില്ലെന്ന് ഉത്തരവിറക്കി, രണ്ടുമണിക്കൂറിനകം പിന്‍വലിച്ച് കാസർകോട് കളക്ടർ

Must read

കാസർകോട്: പൊതുപരിപാടികൾ പാടില്ലെന്ന് ഉത്തരവിറക്കി രണ്ടു മണിക്കൂറിനകം പിൻവലിച്ച് കാസർകോട് ജില്ലാ കളക്ടർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുപരിപാടികൾ വലിക്കിക്കൊണ്ട് കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉത്തരവിറക്കിയത്. രണ്ടു മണിക്കൂറിനകം തന്നെ ഇത് പിൻവലിക്കുകയായിരുന്നു.

ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ നൽകുന്ന വിശദീകരണം നൽകിയിട്ടുണ്ട്. ടി.പി.ആർ അടിസ്ഥാനമാക്കിയാണ് ആദ്യം ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിനനുസൃതമായിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടത് എന്നാണ് നിർദേശിക്കുന്നത്. ഈ സാഹചര്യത്തിലാണ് നേരത്തെയുള്ള ഉത്തരവ് പിൻവലിക്കുന്നതെന്നാണ് കളക്ടറുടെ വിശദീകരണം.

സിപിഎം കാസർകോട് ജില്ലാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ഇത്തരമൊരു ഉത്തരവിറക്കലും പിൻവലിക്കലും എന്നത് ശ്രദ്ധേയമാണ്. സർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് കാസർകോട് നിലവിൽ ഒരു കാറ്റഗറിയിലും ഉൾപ്പെടുന്നില്ല. ജില്ലയിലെ ഇന്നത്തെ ടിപിആർ 36.6 ശതമാനമാണ്.

സി.പി.എം ജില്ലാ സമ്മേളനത്തിന് കാസർകോട് മടിക്കൈ അമ്പലത്തുകര ഒരുങ്ങി കഴിഞ്ഞു. എങ്ങും ചുമന്ന കമാനങ്ങളും കൊടിതോരണങ്ങളും മാത്രം. റോഡരികിൽ വിവിധ കലാരൂപങ്ങൾ ഒരുക്കിയിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയുമടക്കം നിരവധി പ്രതിമകളാണ് സ്ഥാപിച്ചിട്ടുള്ളത്.

ജില്ലയിലെ 26,120 പാർട്ടി അംഗങ്ങളെ പ്രതിനിധാനം ചെയ്ത് 150 പ്രതിനിധികളും 35 ജില്ല കമ്മിറ്റി അംഗങ്ങളും ഉൾെപ്പടെ 185പേർ സമ്മേളനത്തിൽ പങ്കെടുക്കും. നാളെ രാവിലെ 9.30 പ്രതിനിധി സമ്മേളന നഗരയിൽ പതാക ഉയരുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. എസ് രാമചന്ദ്രൻ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും.കോവിഡ് പ്രോട്ടോക്കേൾ പാലിക്കുന്നതിന്റെ ഭാഗമായി പൊതുസമ്മേളനം, സാംസ്‌കാരിക സമ്മേളനം,രക്തസാക്ഷികുടുംബ സംഗമം, പൊതുസമ്മേളനത്തിലേക്കുള്ള കൊടി, കൊടിമര ജാഥകൾ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week