നാട്ടകം കോളേജിന് സമീപം സ്വകാര്യ ഹോസ്റ്റലില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം സ്വകാര്യ ഹോസ്റ്റലില്‍ വിദ്യര്‍ത്ഥിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.കാഞ്ഞിരപ്പള്ളി സ്വദേശിയും നാട്ടകം ഗവര്‍മെണ്ട് കോളേജ് മൂന്നാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥിയുമായ ആകാശ് വിനോദിനെയാണ് കോളേജിന് സമീപമുള്ള സ്വകാര്യ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വ്യാഴാഴ്ച രാത്രിയാണ് സംഭവം.

ഒപ്പം താമസിയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിയ്ക്കാന്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് അകാശിനെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.കെയര്‍ ടേക്കറിന്റെ വാഹനത്തില്‍ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണകാരണം വ്യാക്തമായിട്ടില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ ചിങ്ങവനം പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News