NationalNewsUncategorized
മന്ത്രി യുവതിയെ പീഡിപ്പിച്ചെന്ന് ആരോപണം: ദൃശ്യങ്ങൾ സഹിതം പരാതി
ബെംഗളൂരു: കർണാടക ജലവിഭവ വകുപ്പ് മന്ത്രി രമേശ് ജാർക്കിഹോളിക്കെതിരെ ലൈംഗിക പീഡന പരാതി. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ മന്ത്രി നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതിയിൽ. സാമൂഹ്യപ്രവർത്തകനായ ദിനേശ് കലഹള്ളിയാണ് ബെംഗളൂരു പോലീസില്‍ പരാതി നല്‍കിയത്.
വിഡിയോ സഹിതമാണ് ദിനേഷ് കാലഹള്ളി പൊലീസിൽ പരാതി നൽകിയത്.യുവതിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും യുവതി നേരിട്ട് പരാതി നൽകുമെന്നും ദിനേഷ് അറിയിച്ചു.
നിലവില്‍ യെദ്യൂരപ്പ മന്ത്രിസഭയില്‍ ജലവിഭവ വകുപ്പ് മന്ത്രിയായ രമേശ് ജാർക്കിഹോളി 2019ല്‍ കോൺഗ്രസില്‍നിന്നും കൂറുമാറി ബിജെപിയിലെത്തിയ നേതാവാണ്. എന്നാൽ ആരോപണങ്ങളോട് മന്ത്രിയോ ബിജെപി നേതാക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News