കരിപ്പൂര്‍ : 5 വര്‍ഷത്തിനു ശേഷം എയര്‍ ഇന്ത്യയുടെ വലിയ വിമാനം കോഴിക്കോട്(കരിപ്പൂര്‍) വിമാനത്താവളത്തില്‍ നാളെ പറന്നിറങ്ങും. കോഴിക്കോട് -ജിദ്ദ(സൗദി അറേബ്യ ) ജംബോ ബോയിങ് 747-400 വിമാന സര്‍വീസിന് ഇതോടെ നാളെ തുടക്കമാകും. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ 2 ദിവസം ക്രമീകരിച്ചിരിക്കുന്ന സര്‍വീസ്, പിന്നീട് കൂടുതല്‍ ദിവസങ്ങളില്‍ നടപ്പാക്കും. ഇന്നു രാത്രി പ്രാദേശിക സമയം 11.15നു ജിദ്ദയില്‍നിന്നു പറന്നുയരുന്ന വിമാനം നാളെ രാവിലെ 7.05നു കോഴിക്കോട്(കരിപ്പൂര്‍) വിമാനത്താവളത്തില്‍ എത്തും. ശേഷം ഈ വിമാനം വൈകിട്ട് 5.30നു കോഴിക്കോട്ടുനിന്നു പുറപ്പെട്ടു രാത്രി 9.15നു ജിദ്ദയിലെത്തുന്ന രീതിയിലാണ് ആദ്യത്തെ സര്‍വീസ് തീരുമാനിച്ചിരിക്കുന്നത്.
വെള്ളി രാത്രി 11.15നു ജിദ്ദയില്‍നിന്നു പുറപ്പെടുന്ന വിമാനം ശനിയാഴ്ച്ച രാവിലെ 7.05നു കോഴിക്കോട്ടെത്തി, വൈകിട്ട് അഞ്ചരയ്ക്ക് പുറപ്പെട്ട് രാത്രി 9.15നു ജിദ്ദയിലെത്തുന്ന രീതിയിലാണ് രണ്ടാമത്തെ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ഈ വിമാനത്തിനു കോഴിക്കോട്(കരിപ്പൂര്‍) രാത്രികാല സര്‍വീസ് നടത്തുവാനുള്ള അനുമതി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് നല്‍കിയിട്ടില്ല. 6 മാസത്തിനു ശേഷം രാത്രി വിലക്ക് പുനഃപരിശോധിക്കും. കൊച്ചിയില്‍നിന്നുള്ള 2 സര്‍വീസുകളാണ് കോഴിക്കോട്ടേക്ക് മാറ്റിയിരിക്കുന്നത്. 423 പേര്‍ക്കു സഞ്ചരിക്കാവുന്ന വിമാനത്തില്‍ 20 ടണ്‍ ചരക്കു കയറ്റാനും സാധിക്കുന്നത് കയറ്റുമതിയും ഇറക്കുമതിയും വര്‍ദ്ധിപ്പിക്കുന്നു.
റണ്‍വേ നവീകരണത്തിന്റെ ഭാഗമായി 2015 ഏപ്രിലിലാണു കോഴിക്കോട്(കരിപ്പൂര്‍) വിമാനത്താവളത്തില്‍ലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിയത്. സൗദി എയര്‍ലൈന്‍സ് 2018 ഡിസംബറില്‍ മടങ്ങിയെത്തി. എമിറേറ്റ്‌സ് ആണ് ഇനി തിരിച്ചെത്താനുള്ളത്