കൊടുങ്ങല്ലൂരിലെ കൂട്ടമരണങ്ങള്‍ കൊലപാതകം? കയറിലെ കുരുക്കുകളുടെ സമാനതയില്‍ അന്വേഷണവുമായി പോലീസ്

കൊടുങ്ങല്ലൂര്‍ :ഒരു കുടുംബത്തിലെ നാലു പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നിലെ കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടി പോലീസ്.തെപറമ്പത്ത് വിനോദ്, ഭാര്യ രമ, മക്കളായ നയന, നീരജ് എന്നിവരെയാണ് കഴിഞ്ഞ ഞായറാഴ്ച കെട്ടിത്തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇതില്‍ ഭാര്യയെയും പെണ്‍മക്കളെയും കൊന്നു കെട്ടിത്തൂക്കിയശേഷം വിനോദ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം

കെട്ടിത്തൂങ്ങിമരിച്ച കയറിലെ കുരുക്കിന്റെ സമാനതകളാണ് കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.എല്ലാവരും തൂങ്ങിമരിച്ചു എന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. പുറമെനിന്നുള്ള ഇടപെടലോ ദുരൂഹതകളോ ഇല്ലെന്നു പൊലീസ് ആദ്യ ദിനത്തില്‍തന്നെ സൂചിപ്പിച്ചിരുന്നു.മരിച്ചവരുടെ ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാലേ ഇക്കാര്യത്തില്‍ കൂടുതല്‍ ക്യത്യമായ വിവരങ്ങള്‍ പുറത്തുവിടാനാവൂ എന്നാണ് പോലീസ് നിലപാട്.

വിനോദിന്റെ കുടുംബത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി വിനോദിന്റെയും ഭാര്യയുടെയും ഫോണുകള്‍ പരിശോധിച്ചപ്പോള്‍ പോലീസിന് വ്യക്തമായിരുന്നു.ഒരു കടയില്‍ ജോലിയ്ക്ക് നില്‍ക്കുകയായിരുന്നു രമ.എന്നാല്‍ ജോലിയ്ക്ക് പോകുന്നതിനോട് വിനോദിന് അനുകൂല നിലപാടല്ല ഉണ്ടായിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രമ കടയുടമയുമായി നടത്തിയ മെസേജുകള്‍ രമയുടെ ഫോണില്‍ നിന്നും ലഭിച്ചിരുന്നു. ഈ കാര്യം പറഞ്ഞ്് ഇരുവരും തമ്മില്‍ വടക്കടിച്ചിരുന്നതായും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News