EntertainmentKeralaNews

മലയാളത്തിലെ ആ നടിയുടെ വലിയ ആരാധികയാണ്, അവര്‍ ചെയ്യുന്ന തരത്തിലുള്ള റോളുകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്; തുറന്ന് പറഞ്ഞ് കനി കുസൃതി

കൊച്ചി:അടുത്തിടെ പുറത്തിറങ്ങിയ ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. ഇപ്പോഴിതാ നടി മഞ്ജു വാര്യരുടെ ആരാധികയാണ് താനെന്ന് പറയുകയാണ് കനി. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

മഞ്ജു ചെയ്യുന്ന കഥാപാത്രങ്ങള്‍ തനിക്കും ചെയ്യാന്‍ ആഗ്രഹമുണ്ട്. മലയാള സിനിമയില്‍ ശ്യാം പുഷ്‌കരന്‍ ദിലീഷ് പോത്തന്‍, ലിജോ ജോസ് പല്ലിശ്ശേരി എന്നിവരുടെ സിനിമകള്‍ തനിക്ക് ഇഷ്ടമാണെന്നും കനി പറയുന്നു

ഞാന്‍ മഞ്ജു വാര്യറിന്റെ വലിയ ആരാധികയാണ്. അവര്‍ ചെയ്യുന്ന തരത്തിലുള്ള റോളുകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മായാനദിയിലെ ഐശ്വര്യ ലക്ഷ്മി, പിന്നെ ഈഡയിലെ നിമിഷ സജയന്‍ അതെല്ലാം എനിക്ക് ഇഷ്ടമാണ്.

എനിക്ക് കോമഡി സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്. ഒരു പക്ഷെ ബ്ലാക്ക് കോമഡിയാവാം. പക്ഷെ ഒരു ജോനര്‍ എന്ന നിലയില്‍ കോമഡിയോട് എനിക്ക് താത്പര്യമാണ്. പക്ഷെ എല്ലാവരും ഒരേ തരം സിനിമകള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. മലയാളത്തില്‍ ഒരു പോലത്തെ സിനിമകള്‍ക്ക് പകരം വൈവിധ്യമാര്‍ന്ന സിനിമകള്‍ വരണമെന്നാണ് ആഗ്രഹമെന്നും നടി പറയുന്നു

അതിനിടെ വർഷങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ കനി കുസൃതി പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.തന്റെ പഴയ ചിന്താഗതികളാണ് താരം പങ്കുവെച്ചത്. വളരെയധികം നാണം കുണുങ്ങിയായിരുന്നു താനെന്ന് കനി കുസൃതി വെളിപ്പെടുത്തുന്നു. ‘എന്റെ സ്വന്തം ഉടുപ്പ് മാറാൻ പോലും ലൈറ്റ് ഓഫ് ചെയ്തിരുന്ന ആളായിരുന്നു ഞാൻ. കാരണം ഞാൻ അത്രയ്ക്കും നാണം ഉള്ളവളായിരുന്നു. അതായത് എന്റെ ശരീരം ഞാൻ തന്നെ കാണരുത് എന്ന ചിന്തയായിരുന്നു എനിക്ക്’.- കനി പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button