ജെ.എന്‍.യുവില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്താനായില്ല, പക്ഷെ അവര്‍ 3000 ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തി; പരിഹാസവുമായി കനയ്യകുമാര്‍
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ പേരില്‍ സര്‍വകലാശാലയ്ക്കെതിരെ നടക്കുന്ന ബിജെപി പ്രചാരണങ്ങളെ വിമര്‍ശിച്ച് മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാര്‍. ക്യാമ്പസില്‍ നിന്ന് കാണാതായ നജീബ് എന്ന വിദ്യാര്‍ത്തഥിയെ ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തവരാണ് ക്യാമ്പസില്‍ നിന്ന് മൂവായിരത്തോളം ഗര്‍ഭനിരോധന ഉറകള്‍ എണ്ണിത്തിട്ടപ്പെടുത്തി പുറത്തുകൊണ്ടുവന്നിരിക്കുന്നതെന്നും കനയ്യ കുമാര്‍ പരിഹസിച്ചു. എങ്ങനെയാണ് 3,000 ഗര്‍ഭനിരോധന ഉറകള്‍ എണ്ണിത്തിട്ടപ്പെടുത്തിയതെന്ന് അറിയില്ലെന്നും കനയ്യകുമാര്‍ പറഞ്ഞു. ജെഎന്‍യു സര്‍വകലാശാലയെ കുറ്റപ്പെടുത്തിയോ അക്രമിച്ചോ രാജ്യത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങള്‍ക്ക് എത്ര വേണമെങ്കിലും ഞങ്ങളെ വിമര്‍ശിക്കാം. ഞങ്ങളെ ദേശവിരുദ്ധരെന്ന് വിളിക്കാം. പക്ഷെ അത് ഒരിക്കലും നിങ്ങളുടെ മക്കള്‍ക്ക് ജോലി ലഭിക്കാന്‍ സഹായിക്കില്ല. അതൊരിക്കലും നിങ്ങളെ സുരക്ഷിതരാക്കില്ല. അതൊരിക്കലും നിങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കില്ല. നിങ്ങളുടെ നിരാശ എത്രത്തോളമാണെന്ന് എനിക്കു മനസിലാകും. ഇവിടെ പ്രവേശനം ലഭിക്കുക എളപ്പമല്ല അതാണ്…. കനയ്യകുമാര്‍ പറഞ്ഞു.