Home-bannerNationalNewsRECENT POSTS

ബി.ജെ.പിയുടെ ആസ്തിയില്‍ വന്‍ വര്‍ധനവ്; കോണ്‍ഗ്രസിന്റെ വരുമാനത്തിലും വര്‍ധനവ്

ന്യൂഡല്‍ഹി: 2018-2019 വര്‍ഷത്തില്‍ ബിജെപിയുടെ ആസ്തിയില്‍ വന്‍ വര്‍ധനവ്. മുന്‍ വര്‍ഷത്തില്‍ നിന്നും 134 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2,210 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ ബിജെപിയുടെ വരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച 2018-19 വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ബിജെപി ഇക്കാര്യം വ്യക്തമാക്കിയത്.

2017-18 വര്‍ഷത്തില്‍ 1,027 കോടി രൂപയായിരുന്നു ബിജെപിയുടെ വരുമാനം. ഇതേ വര്‍ഷം ബിജെപിക്ക് ഇലക്ട്രല്‍ ബോണ്ടു (രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനുള്ള കടപ്പത്രം) വഴി 210 കോടി രൂപയാണ് സംഭാവനായി ലഭിച്ചത്. എന്നാല്‍ 2018-19 ല്‍ ഇലക്ട്രല്‍ ബോണ്ടുകളിലൂടെ ലഭിച്ച തുക 1,450 കോടി രൂപയായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം 1,005 കോടി രൂപയാണ് തെരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പെടയുള്ള പരിപാടികള്‍ക്കായി ബിജെപി ചെലവഴിച്ചത്. 2017-18 ല്‍ ബിജെപിയുടെ ചെലവ് 758 കോടി രൂപയായിരുന്നു. ഇത്തവണ 32 ശതമാനം വര്‍ധനവാണ് ചെലവ് ഇനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2018-19 ല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മാത്രം 792 കോടി രൂപയാണ് ബിജെപി ചെലവഴിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 2017-18 ല്‍ ഇത് 567 കോടി രൂപയായിരുന്നു.

അതേസമയം 2018-19 വര്‍ഷത്തെ കോണ്‍ഗ്രസിന്റെ ആകെ വരുമാനം 918 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെക്കാള്‍ നാല് മടങ്ങ് വര്‍ധനവാണ് കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2018-19 ല്‍ കോണ്‍ഗ്രസിന്റെ ചെലവ് 470 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇലക്ട്രല്‍ ബോണ്ടില്‍ നിന്ന് സംഭാവനയായി 383 കോടി രൂപയാണ് കോണ്‍ഗ്രസിന് സംഭാവനയായി ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker