മൊഞ്ചത്തി!മലയാളത്തിന്റെ ക്യൂട്ട് റാണിയായി കല്യാണി,പുതിയ ചിത്രങ്ങള്‍ വൈറല്‍
കൊച്ചി:സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള യുവ അഭിനയത്രി ആണ് കല്യാണി പ്രിയദർശൻ. നടി എന്ന നിലയിൽ താരം സജീവമായി തുടങ്ങിയത് 2017 മുതലാണ്. തുടക്കം ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും മികച്ച ആരാധക അഭിപ്രായങ്ങളും താരത്തിന് നേടാനും നിലനിർത്താനും സാധിച്ചിട്ടുണ്ട്. നിറഞ്ഞ കൈയ്യടികളോടെ ആണ് താരത്തിന്റെ ഓരോ വേശങ്ങളും മലയാളികളും ഇതര ഭാഷ പ്രേമികളും സ്വീകരിച്ചത്.
മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ ആണ് താരം ഇതുവരെയായി അഭിനയിച്ചത്. അഭിനയിച്ച ഭാഷകളിൽ അത്രയും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങളിലും പ്രകടിപ്പിച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള കഥാപാത്രങ്ങൾ ആണെങ്കിലും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്നും താരത്തെ തെളിയിക്കാനായി.
അതുകൊണ്ടു തന്നെയാണ് ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചത്. 2017 ലെ തെലുങ്ക് ചിത്രമായ അഖിൽ അക്കിനേനി നായകനായ ഹലോ എന്ന സിനിമയിലൂടെ താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. 2020 ൽ ദുൽഖർ സൽമാൻ നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിളും ശിവ കാർത്തികേയനെ നായകനാക്കിയ ഹീറോ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിലും താരം അരങ്ങേറ്റം കുറിച്ചത്.
ചിത്രലഹരി , മാനാട് , ഹൃദയം, ബ്രോ ഡാഡി, മരക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങി നിരവധി വിജയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഓരോ വേഷങ്ങളും വളരെ പക്വമായും മനോഹരമായും ആണ് താരം കൈകാര്യം ചെയ്യുന്നത്. കുറച്ചു മുമ്പ് പുറത്തിറങ്ങിയ തല്ലുമാല എന്ന സിനിമയിലും താരത്തിന് വേഷം അതിഗംഭീരമായി താരം പെർഫോം ചെയ്തിട്ടുണ്ട്. താരം അഭിനയിച്ച ഹൃദയം, ബ്രോ ഡാഡി എന്നീ സിനിമകൾ താരത്തിന്റെ കരിയറിലെ തന്നെ ബെസ്റ്റ് പെർഫോമൻസ് ആയിരുന്നു.
സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള മോഡേൺ ഫോട്ടോകളും നാടൻ വേഷങ്ങളിലും ഉള്ള ഫോട്ടോകളും താരം ഇതിനോടകം തന്നെ പങ്കുവെച്ച് കഴിഞ്ഞു. ക്യൂട്ട് ലുക്കിലും ഹോട്ട് ലുക്കിലും ഉള്ള ഫോട്ടോകൾ താരം പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് താരത്തിന്റെ കിടിലൻ സാരി ലുക്ക് ആണ്. വളരെ സുന്ദരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാനാവുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് താരത്തിന് പുതിയ ഫോട്ടോകൾക്ക് താഴെ ലഭിച്ചു കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ പുതിയ ഫോട്ടോ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തത്.