26.9 C
Kottayam
Monday, November 25, 2024

ഹൃദയത്തിന് ഒരു ടീസര്‍ ആയിക്കോട്ടെ എന്നാണ് അച്ഛന്‍ പറഞ്ഞത്; മരക്കാറിലെത്തിയതിനെ പറ്റി കല്യാണി പ്രിയദര്‍ശന്‍

Must read

‘ഹൃദയം’ പുറത്തിറങ്ങിയതിന് ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായിരിക്കുകയാണ് കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരക്കാറി’ലാണ് ഇവര്‍ ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത് വന്നപ്പോഴെ കല്യാണി-പ്രണവ് കോമ്പോ ചര്‍ച്ചയായിരിന്നു. സിനിമയില്‍ വളരെ കുറച്ച് സമയമേ കല്യാണിയും പ്രണവും ഒന്നിച്ചഭിനയിച്ചുള്ളുവെങ്കിലും അത് പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയിരുന്നു.

അതിനു ശേഷം ഇരുവരും വീണ്ടും ഒന്നിച്ച ഹൃദയവും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തില്‍ പ്രണവും കല്യാണിയും ഒന്നിച്ചഭിനയിച്ച ‘പൊട്ടു തൊട്ട പൗര്‍ണമി’ എന്ന പാട്ട് ഒറ്റ ദിവസം കൊണ്ടാണ് ഒരു മില്യണ്‍ വ്യൂവിലെത്തിയത്. മരക്കാറിലേക്ക് താന്‍ വന്നതിനെ പറ്റി പറയുകയാണ് കല്യാണി. എഫ്.ടി.ക്യു വിത്ത് രേഖ മേനോന്‍ ചാനലിലെ അഭിമുഖത്തിലാണ് കല്യാണി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹൃദയത്തിലെ ഇരുവരുടെയും കോമ്പിനേഷന്‍ സീനുകള്‍ മികച്ചതായിരുന്നുവെന്നും ഇനിയും ഒരുപാട് സിനിമകള്‍ ഒന്നിച്ചുണ്ടാകട്ടെ എന്നാണ് രേഖ പറഞ്ഞത്. തുടര്‍ന്ന് പ്രിയദര്‍ശന്‍ സാറിനോട് തനിക്ക് പരിഭവമുണ്ടായിരുന്നു എന്നും മരക്കാറില്‍ കുറച്ച് രംഗങ്ങളല്ലേ ഉണ്ടായിരുന്നുള്ളൂ എന്നും രേഖ കൂട്ടിച്ചേര്‍ത്തു. ഇതിന് മറുപടിയായി ‘ഹൃദയത്തിന് ഒരു ടീസറായിക്കോട്ടെന്ന് കരുതിയാണ് അദ്ദേഹം അങ്ങനെ ചെയ്തത്,’ എന്നാണ് ഒരു ചിരിയോടെ കല്യാണി പറഞ്ഞത്.

കഴിഞ്ഞ ഡിസംബര്‍ രണ്ടിനായിരുന്നു മരക്കാര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. പ്രണവും കല്യാണിയും ഒന്നിച്ചഭിനയിച്ച കണ്ണിലെന്റെ കണ്ണെറിഞ്ഞു എന്ന ഗാനം വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ ഏതാനും രംഗങ്ങളിലും ഒരു പാട്ടിലും മാത്രമേ കല്യാണി ഉണ്ടായിരുന്നുള്ളൂ. 2017 ല്‍ ‘ഹലോ’ എന്ന തെലുഗു ചിത്രത്തിലൂടെയാണ് കല്യാണി അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് നിരവധി തെലുഗു തമിഴ് ചിത്രങ്ങളില്‍ നായികയായിരുന്നു. 2020 ല്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാള സിനിമയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ഒരേ മാസം തന്നെ പുറത്തിറങ്ങിയ ഹൃദയവും ബ്രോ ഡാഡിയും മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിലേക്ക് വീണു; സംഭവം അരൂർ ചന്തിരൂരിൽ

അരൂർ: ചന്തിരൂരിൽ നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് റോഡരികിലെ കാനയിൽ വീണു. അപകടത്തിൽ ആളപായമില്ല. ചന്തിരൂർ സെൻ്റ് മേരീസ് പള്ളിക്ക് മുൻവശംവൈകിട്ട് അഞ്ചരയോടെയാണ് അപകടം. കലൂരിൽ നിന്നും എരമല്ലൂരിലേക്ക് വരികയായിരുന്ന പോപ്പിൻസ്...

ഡൈനിങ് ടേബിളിന്‍റെ അടിയിൽ ഒളിച്ചിരുന്ന് പത്തിവിരിച്ചു;വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വീട്ടിൽ നിന്നും പിടികൂടിയത് രാജവെമ്പാലയെ

പത്തനംതിട്ട: കോന്നിയിൽ വീടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വീട്ടിലെ ഡൈനിങ് ടേബിളിന്‍റെ അടിയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കോന്നി പെരിഞ്ഞൊട്ടക്കലിൽ തോമസ് എബ്രഹാമിന്‍റെ വീട്ടിൽ നിന്നാണ് വിഷപ്പാമ്പിനെ പിടികൂടിയത്.സാധാരണ പാമ്പാണെന്നാണ് ആദ്യം വീട്ടുകാർ...

യുവാവ് കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; എറിഞ്ഞുകൊന്നതെന്ന് കണ്ടെത്തൽ, പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മാർട്ടിൻ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തിൽ എറിഞ്ഞാണ് കൊന്നതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. മുങ്ങിമരണമെന്ന് കരുതിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ...

കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം;ആറുപേര്‍ കസ്റ്റഡിയില്‍

തിരുവല്ല: കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോണ്‍ട്രാക്ടര്‍, കയര്‍ കെട്ടിയവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണ പറഞ്ഞു. തിരുവല്ല...

മൂന്ന് ഗോൾ അടിച്ച് ചെന്നൈയെ തകർത്തു:വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ജയത്തോടെ കഴിഞ്ഞ മൂന്ന് കളിയിലും...

Popular this week