26.9 C
Kottayam
Thursday, May 16, 2024

കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന്‍ മരിച്ചു

Must read

കോഴിക്കോട്: വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന് ദാരുണാന്ത്യം. കോഴിക്കോട്ടെ ചെറുവണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് അതുല്‍ കൃഷ്ണ ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്.

അതേസമയം, കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ 50 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മാങ്കുനിത്തോട് കര കവിഞ്ഞ് വീടുകളില്‍ വെള്ളം കയറിയതോടെയാണ് നല്ലളം യു പി സ്‌കൂളില്‍ ക്യാമ്പ് തുറന്നത്. ജില്ലയില്‍ ചിലയിടങ്ങളില്‍ ഇപ്പോഴും ഇട റോഡുകളും താഴ്ന്ന ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. കോഴിക്കോട്ടെ നാല് താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week