25.8 C
Kottayam
Friday, October 4, 2024

ഐശ്വര്യ ലക്ഷ്മി രണ്ട് മിനുട്ട് കൂടി അവിടെ ഇരുന്നിരുന്നെങ്കില്‍ പാമ്പ് കടിച്ചേനെ! ലൊക്കേഷന്‍ അനുഭവം പങ്കുവെച്ച് കലാഭവന്‍ ഷാജോണ്‍

Must read

ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ സംഭവം തുറന്നുപറഞ്ഞ് ചിത്രത്തിന്റെ സംവിധായകന്‍ കലാഭവന്‍ ഷാജോണ്‍. ഒരു മരത്തില്‍ നടി ഐശ്വര്യ ലക്ഷ്മിയെ കെട്ടിയിട്ട സീന്‍ ഷൂട്ട് ചെയ്യുമ്പോഴാണ് സംഭവം നടന്നത്.

‘ഫൈറ്റ് സീനായിരുന്നു അത്. കാട്ടിനുള്ളില്‍ സെറ്റിട്ട ഒരു പൊളിഞ്ഞ വീടിന് അടുത്ത് മരത്തില്‍ ആണ് ഐശ്വര്യയെ കെട്ടിയിട്ടത്. ഐശ്വര്യയുടെ ഷോട്ട് കഴിഞ്ഞപ്പോള്‍ അവളോട് മറിക്കോളാന്‍ പറഞ്ഞു. ഐശ്വര്യ മാറിയിരുന്നതും അവള്‍ നേരത്തേ ഇരുന്ന സ്ഥലത്ത് നിന്ന് ഒരു പാമ്പ് പുറത്തുവന്നു. അണലിയോ മറ്റോ ആണ്. സെറ്റിട്ടപ്പോള്‍ അതിനടിയില്‍ പെട്ടുപോയതാണെന്ന് തോന്നുന്നു. ഐശ്വര്യ മാറിയില്ലായിരുന്നെങ്കില്‍ അപകടമുണ്ടായേനെ,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

പാമ്പ് വന്നാല്‍ ഐശ്വര്യ ലക്ഷ്മിയെ രക്ഷിക്കാനെന്നും പറഞ്ഞ് ആരെങ്കിലും അടുത്ത് പോവുമോയെന്നും ഷാജോണ്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. മാത്രമല്ല സ്റ്റണ്ട് സീനില്‍ അഭിനയിക്കുന്നവര്‍ പോലും പാമ്പിനെക്കണ്ട് പേടിച്ച് മരത്തില്‍ കയറിയിരുന്നെന്നും ഐശ്വര്യ പേടിച്ച് വിറച്ചുപോയെന്നും ഷോജോണ്‍ പറയുന്നു.

പാമ്പ് വന്നിരുന്നെങ്കില്‍ രക്ഷിക്കാന്‍ ഉറപ്പായും താന്‍ വരുമായിരുന്നു എന്നാണ് ഐശ്വര്യയോട് ലൊക്കേഷനില്‍ വെച്ച് പറഞ്ഞതെങ്കിലും സത്യത്തില്‍ താന്‍ രക്ഷിക്കാന്‍ പോവില്ലായിരുന്നുവെന്ന് ഷാജോണ്‍ പറഞ്ഞു. ഈ അഭിമുഖം ഐശ്ലര്യ ലക്ഷ്മി കാണുന്നുണ്ടെങ്കില്‍ തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അര്‍ജുന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ മനാഫിനെതിരെ കേസ്; ‘സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തി’

കോഴിക്കോട്: സൈബര്‍ ആക്രമണത്തിനെതിരെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്‍റെ കുടുംബം നല്‍കിയ പരാതിയിൽ പൊലീസ് കേസെടുത്തു. ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ്...

ബാങ്കിൽനിന്നു മടങ്ങിയ ആളെ പിന്തുടർന്ന് ഒരുലക്ഷം രൂപ കവർന്നു;പിന്നില്‍ നാലംഗസംഘം

നെടുമങ്ങാട്: ബാങ്കില്‍നിന്നു പണമെടുത്ത് പുറത്തിറങ്ങിയവരെ പിന്തുടര്‍ന്ന് ഒരുലക്ഷം രൂപ കവര്‍ന്നു. കവര്‍ച്ചയ്ക്കു പിന്നില്‍ നാലംഗ സംഘമെന്നാണ് സൂചന. നെടുമങ്ങാട് കനറാ ബാങ്കിന്റെ കുളവിക്കോണത്തുള്ള ശാഖയില്‍നിന്ന് ഒരുലക്ഷം രൂപ പിന്‍വലിച്ചു പുറത്തിറങ്ങിയ ആളെ കിലോമീറ്ററുകള്‍...

ഇസ്രായേല്‍ ആക്രമണം: മരണം 1900 കടന്നു, ഹമാസ് സർക്കാർ തലവനെ വധിച്ചെന്ന് ഇസ്രയേൽ

ബയ്‌റുത്ത്: മൂന്നുമാസംമുന്‍പ് നടത്തിയ ആക്രമണത്തിലൂടെ ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ തലവന്‍ റാഹ്വി മുഷ്താഹയെയും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരായ സമേഹ് അല്‍ സിറാജ്, സമി ഔദേഹ് എന്നിവരെയും വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച അറിയിച്ചു....

‘സേതുവിന്റെ എതിരാളിയായി ക്യാമറയ്ക്കുമുന്നിൽ നിന്ന ഗാംഭീര്യം’മോഹൻരാജിനെ അനുസ്മരിച്ച് മോഹൻലാൽ

കൊച്ചി:കിരീടം എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തിലൂടെ മലയാള ചലച്ചിത്രാസ്വാദകര്‍ക്ക് എക്കാലത്തേക്കുമായി കീരിക്കാടന്‍ ജോസായി മാറിയ അന്തരിച്ച നടന്‍ മോഹന്‍രാജിനെ അനുസ്മരിച്ച് മോഹന്‍ലാലിന്റെ ഫേസ്ബുക് കുറിപ്പ്. ഒരു കഥാപാത്രത്തിന്റെ പേരില്‍ എക്കാലവും അറിയപ്പെടുക എന്നത്...

അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; സിപിഐക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നുമാറ്റുമെന്ന് സിപിഐക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. സംസ്ഥാന പൊലിസ് മേധാവിയുടെ അന്വേഷണ റിപോർട്ട് വന്നശേഷം മാറ്റമുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...

Popular this week