26.2 C
Kottayam
Friday, June 5, 2026

കാശിനായി അഡ്ജസ്റ്റ് ചെയ്തിട്ടില്ല; സ്വാസിക എങ്ങനെയാണ് സിനിമയിൽ വന്നതെന്ന് പരിശോധിക്കൂ; വിവാദപരാമർശവുമായി ആലുവയിലെ നടി

Must read

കൊച്ചി: നടി സ്വാസികയ്‌ക്കെതിരെ വിവാദപരാമർശവുമായി മുകേഷ് ഉൾപ്പെടെയുള്ള പ്രമുഖ നടൻമാർക്കെതിരെ പീഡനക്കേസ് നൽകിയ നടി.സ്വാസിക എങ്ങനെയാണ് സിനിമയിൽ വന്നതെന്ന് പരിശോധിക്കൂ എന്ന രീതിയിലായിരുന്നു പരാമർശം. ജയസൂര്യയും മുകേഷും അങ്ങനെ ചെയ്യില്ലെന്ന് സ്വാസികയ്ക്ക് എങ്ങനെ അറിയാം? ആ അവസ്ഥയിലൂടെ കടന്നുപോയത് ഞാനാണ്.

അവർ എങ്ങനെയാണ് സിനിമയിൽ എത്തിയതെന്ന് പരിശോധിച്ച് നോക്കൂയെന്ന് നടി പറഞ്ഞു. സാധാരണജനങ്ങളെല്ലാം കൂടെ ഉണ്ടായിരുന്നു. എന്തിനും തയ്യാറായി നിൽക്കുന്ന സ്വാസികയെ പോലുള്ളവർ എനിക്കെതിരെ നിന്നു,കാശിനുവേണ്ടിയാണ് ഞാൻ അത്തരത്തിൽ ചെയ്തതെന്ന് അവർ പറഞ്ഞു.സ്വാസികയുടെ നിലപാടാണ് ഞാൻ സ്വീകരിച്ചിരുന്നതെങ്കിൽ എനിക്കും മലയാള സിനിമയിൽ പിടിച്ച് നിൽക്കാമായിരുന്നു.

ജയസൂര്യയും മുകേഷും അങ്ങനെ ചെയ്യില്ലെന്ന് സ്വാസികയ്ക്ക് എങ്ങനെ അറിയാം? ആ അവസ്ഥയിലൂടെ കടന്നുപോയത് ഞാനാണ്. അവർ എങ്ങനെയാണ് സിനിമയിൽ എത്തിയതെന്ന് പരിശോധിച്ച് നോക്കൂ. സ്വാസിക ഒരു സീരിയൽ നടിയായിരുന്നു. ഞാൻ കാശിന് വേണ്ടി ഒരു പരിഹാരത്തിനും അഡ്ജസ്റ്റമെന്റിനും പോയിട്ടില്ല. കാശിന് വേണ്ടി സ്വാസിക പോകുന്ന പോലെ എനിക്കും പോകാമെന്ന് നടി പറയുന്നു.

ഇത്കൂടാതെ മുകേഷ് ഉൾപ്പെടെയുള്ള പ്രമുഖ നടൻമാർക്കെതിരെയുള്ള ലൈംഗിക ആരോപണ പരാതികൾ പൂർണമായി പിൻവലിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. നടൻമാരായ മുകേഷ് എം.എൽ.എ, ജയസൂര്യ, ബാലചന്ദ്രമേനോൻ, ഇടവേള ബാബു എന്നിവരടക്കം ഏഴുപേർക്കെതിരേയായിരുന്നു നടി പീഡന പരാതി നൽകിയത്. എന്നാൽ, ഇതിൽ കാര്യമായ അന്വേഷണം നടത്തുന്നതിന് പകരം, തന്നെ കുടുക്കുകയാണ് ചെയ്തതെന്നും നടി പറയുന്നു.

- Advertisement -

തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയ്യാറായില്ലെന്നും സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നും ഇവർ ആരോപിക്കുന്നു. മാദ്ധ്യമങ്ങളിൽ നിന്ന് പോലും പിന്തുണ ലഭിച്ചില്ല.15 വർഷം മുൻപ് നടന്ന സംഭവത്തിലാണ് ഞാൻ കേസ് കൊടുത്തത്. അന്ന് എനിക്ക് പരാതിയുമായി രംഗത്തെത്താൻ കഴിയാത്ത സാഹചര്യമായിരുന്നു. അതുകൊണ്ട് കേരളം വിട്ട് പോകുകയായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയത്. സിനിമയിൽ പഴയ അവസ്ഥയാണെന്ന് അപ്പോഴാണ് മനസിലായത്. അങ്ങനെ കേസുമായി മുന്നോട്ട് വരികയായിരുന്നുവെന്ന് നടി പറയുന്നു.

- Advertisement -

തന്റെ ബന്ധുകൂടിയാണ് തനിക്കെതിരേ പോക്സോ കേസ് പരാതി നൽകിയത്. എന്നാൽ, താനവരെ സാമ്പത്തികമായി സഹായിക്കുക മാത്രമാണ് ചെയ്തത്. ഇതിന് പുറമെ ഒരിക്കൽ തന്റെ മുഖത്ത് ഒരാൾ ആസിഡ് ഒഴിക്കാൻ വരുന്നുവെന്ന് പറഞ്ഞ് ആ കുട്ടി തന്റെയടുത്ത് ഓടിവന്നപ്പോൾ ആ യുവാവിനെ പോലീസിനെ കൊണ്ട് പിടിപ്പിച്ചത് ഞാനാണ്. അത്രമാത്രം അവരെ സംരക്ഷിക്കുക മാത്രമാണ് ഞാൻ ചെയ്തതെന്നും നടി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

Popular this week