26.3 C
Kottayam
Sunday, May 5, 2024

കാതോലിക്ക ബാവായുടെ ഔദ്യോഗിക ചിഹ്നവും ഫോട്ടോയും ഉപയോഗിച്ച് കെ സുരേന്ദ്രന്റെ പ്രചാരണം; സഭയെ അപമാനിച്ചെന്ന പരാതിയുമായി വിശ്വാസികള്‍

Must read

പത്തനംതിട്ട: ഓര്‍ത്തോഡോക്‌സ് സഭയുടെ പരമാധ്യക്ഷനും, മലങ്കര മെത്രാപ്പോലീത്തയുമായ കാതോലിക്ക ബാവായുടെ ഔദ്യോഗിക ചിഹ്നവും അദ്ദേഹത്തിന്റെ ഫോട്ടോയും ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ പ്രചാരണത്തിനായി ഉപയോഗിച്ചതിനെതിരെ സഭയില്‍ പ്രതിഷേധം ശക്തമാകുന്നു. തങ്ങളുടെ മതവികാരത്തെ അപമാനിച്ചതിനെതിരെ സഭയിലെ ഒരു പറ്റം വിശ്വാസികള്‍ ചേര്‍ന്ന് ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കി.

കത്തോലിക്കാ സഭയുടെ പാട്ടു കുര്‍ബ്ബാനയിലും, മാര്‍ത്തോമാ, പെന്തക്കോസ് സഭകളുടെ ഗാന ശുശ്രുഷയിലും ഉപയോഗിക്കുന്ന ‘യിസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം’ എന്ന ഗാനത്തിന്റെ ഈണത്തില്‍ സുരേന്ദ്രന് വേണ്ടി വരികള്‍ എഴുതി ചേര്‍ത്തുവെന്നു വിശാസികള്‍ ആരോപിച്ചു. സഭാവ്യത്യാസമില്ലാതെ എല്ലാ വിശ്വാസികള്‍ക്കിടയിലും തങ്ങളുടെ ആരാധനാഗാനത്തെ മോശമായി ചിത്രീകരിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഓര്‍ത്തോഡോക്‌സ് സഭയുടെ ഔദ്യോഗിക ചിഹ്നം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ബിജെപി ഉപയോഗിച്ചത് നിയമപരമായ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിശ്വാസികള്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

ഓര്‍ത്തോഡോക്‌സ് സഭയുടെ അധ്യക്ഷന്‍ ബാവാതിരുമേനിയുടെ ഫോട്ടോയും ചിഹ്നങ്ങളും ഉപയോഗിച്ചതിനെതിരെ സിപിഎം സംസ്ഥാന സെക്രെട്ടറിയേറ്റു അംഗം ടി എന്‍ ബാലഗോപാല്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം അനന്തഗോപന്‍, സി പി ഐ ജില്ലാ സെക്രട്ടറി ജയന്‍ എന്നിവര്‍ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി. പത്തനംതിട്ടയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week