KeralaNews

ചരിത്രനേട്ടവുമായി മലയാളി .കെ. രൂപേഷ് കുമാർ ഗ്ലോബൽ റെസ്പോൺസിബിൾ ടൂറിസം അവാർഡ് ജഡ്ജിംഗ് കമ്മറ്റിയിൽ

തിരുവനന്തപുരം :ലോക ടൂറിസം മേഖലയിലെ ഏറ്റവും വലിയ അവാർഡുകളിലൊന്നായ
വേൾഡ് ട്രാവൽ മാർട്ട് ഗ്ലോബൽ റെസ്പോൺസി ബിൾ ടൂറിസം അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ജഡ്ജിംഗ് പാനലിലേക്ക് ജൂറി അംഗമായി ഇന്ത്യയിൽ നിന്നുള്ള കെ. രൂപേഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു. ലണ്ടൻ ആസ്ഥാനമായ വേൾഡ് ട്രാവൽ മാർട്ട് പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിലാണ് ഈ വിവരം വ്യക്തമാക്കിയിട്ടുള്ളത്.

കേരള സർക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന മിഷൻ കോ ഓർഡിനേറ്ററാണ് ശ്രീ.കെ. രൂപേഷ് കുമാർ .
ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരാൾ ടൂറിസം മേഖലയിലെ അന്താരാഷ്ട്ര അവാർഡ് നിർണ്ണയിക്കുന്നതിനുള്ള
ജഡ്ജിംഗ് കമ്മറ്റിയിലേക്ക്
തിരഞ്ഞെടുക്കപ്പെടുന്നത്.

ഡോ.ഹരോൾഡ് ഗുഡ്വിൻ ചെയർമാനായ അവാർഡ് ജഡ്ജിംഗ് കമ്മറ്റിയിൽ
കെ. രൂപേഷ് കുമാറിനെ കൂടാതെ വിസിറ്റ് സ്കോട്ലന്റിന്റെ മാർട്ടിൻ ബ്രാക്കൻബറി, കരോലിൻ ബാർബർട്ടൻ, ഗ്രീൻ ടൂറിസത്തിന്റ ആൻഡ്രിയ നിക്കോളാഡീസ്, ബുക്കിംഗ് ഡോട്ട് കോമിന്റെ ബക്കാ സാം പ്സൺ, യൂറോ മോനിട്ടറിന്റെ കരോലിൻ, ഔട്ട് ത്രീ മാഗസിന്റെ ഉവറിൻ ജോംഗ്, ട്രാവൽ വിത്തൗട്ട് പ്ലാസ്റ്റിക്കിന്റെ ജോൺ ഹെൻഡ്രോക് , റാക്കേൽ മാക് ഫെറി, ട്രേഡ് റ്റൈറ്റിന്റെ ഷാനോൺ ഗുഹാൻ, ട്രാവൽ ടുമാറോയുടെ അന്തോണിയോ ബുസ്കാർഡിനി എന്നിവർ ജൂറി അംഗങ്ങളാണ് എന്ന് വേൾഡ് ട്രാവൽ മാർട്ട് പുറത്തിറക്കിയ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

2008 ൽ കേരളത്തിൽ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ ആരംഭിച്ച ഘട്ടം മുതൽ
ഉത്തരവാദിത്ത ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കെ. രൂപേഷ്കുമാർ കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ സാർവ്വദേശീയ രംഗത്ത് ശ്രദ്ധേയമാക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചു. ഉത്തരവാദിത്ത ടൂറിസം മേഖലയിലെ ശ്രദ്ധേയമായ സംഭാവനകൾക്ക് രൂപേഷ് കുമാറിന് 2020-ൽ വേൾഡ് ട്രാവൽ മാർട്ട് ഔട്ട് സ്റ്റാന്റിംഗ് അച്ചീവ് മെന്റ് അവാർഡ് ലഭിച്ചിരുന്നു. 2019 ൽ വേൾഡ് സസ്റ്റൈനബിൾ ടൂറിസം ലീഡറായി തെരഞ്ഞെടുക്കപ്പെട്ട കെ. രൂപേഷ്കുമാർ 2020 ൽ ഇന്ത്യൻ റെസ്പോൺ സിബിൾ ടൂറിസം ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.

സാർവ്വദേശീയ രംഗത്ത് ശ്രദ്ധേയമായ ഉത്തരവാദിത്ത ടൂറിസം മേഖലയിലെ കേരള മാതൃക രൂപപ്പെടുത്തുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ച കെ.രൂപേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ കേരളത്തിന് ഉത്തരവാദിത്ത ടൂറിസം മേഖലയിൽ സാർവ്വദേശീയവും ദേശീയവുമായ 18 അവാർഡുകൾ നേടിക്കൊടുത്തു.

6 പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവായ
കെ. രൂപേഷ്കുമാറിന്റെ നിരവധി പഠനങ്ങളും ലേഖനങ്ങളും അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മികച്ച പ്രഭാഷകനായ കെ. രൂപേഷ് കുമാറിനെ സാമൂഹ്യാധിഷ്ഠിത ടൂറിസം പദ്ധതികളുടെ അന്താരാഷ്ട്ര പരിശീലകരുടെ പരിശീലകനായി 2021 മെയ് മാസത്തിൽ സ്വിറ്റ്സർലണ്ട് ആസ്ഥാനമായ ഇന്റർനാഷണൽ ട്രേഡ് സെന്റർ തെരഞ്ഞെടുത്തിരുന്നു.
2021 ആഗസ്റ്റ് 31 വരെ ഈ വർഷത്തെ ഗ്ലോബൽ റെസ്പോൺസിബിൾ ടൂറിസം അവാർഡിന് അപേക്ഷിക്കാവുന്നത്.

ഈ വർഷം
1.ഡീ കാർബണൈസിംഗ് ട്രാവൽ ആന്റ് ടൂറിസം
2. സസ്റ്റൈനിംഗ് എംപ്ലോയീസ് ആന്റ് കമ്യൂണിറ്റീസ് ത്രൂ ദ പാൻഡമിക്
3. ഡെസ്റ്റിനേഷൻസ് ബിൽഡിംഗ് ബാക്ക് ബെറ്റർ പോസ്റ്റ് കോവിഡ്
4. ഇൻക്രീസിംഗ് ഡൈവേർസിറ്റി ഇൻ ടൂറിസം
5. റെഡ്യൂസിംഗ് പ്ലാസ്റ്റിക് വെയ്സ്റ്റ് ഇൻ ദ എൻ വയോൺമെന്റ്
6. ഗ്രോ വിങ്ങ് ദ ലോക്കൽ ഇക്കണോമിക് ബെനിഫിറ്റ്
എന്നിങ്ങനെ 6 കാറ്റഗറിയിലാണ് ഈ വർഷം അവാർഡിന് അപേക്ഷിക്കാവുന്നത്.
ഡബ്ല്യു ടി എം വെബ് സൈറ്റിലുള്ള ലിങ്കിലൂടെ അപേക്ഷ നേരിട്ട് സമർപ്പിക്കാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker