24.2 C
Kottayam
Saturday, June 6, 2026

കൊ​ച്ചി ല​ഹ​രി​ക്കേ​സ്: യു​വ​തി​ക​ള്‍ ല​ഹ​രി മ​രു​ന്ന് ഒ​ളി​പ്പി​ക്കു​ന്ന ദൃ​ശ്യം പു​റ​ത്ത്

Must read

കൊ​ച്ചി: കാ​ക്ക​നാ​ട്ടെ ഫ്ലാ​റ്റി​ല്‍​നി​ന്നു 11 കോ​ടി​യു​ടെ ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മ​മെ​ന്ന് ആ​രോ​പ​ണം. ഒ​രു കി​ലോ​യി​ലേ​റെ എം​ഡി​എം​എ പി​ടി​കൂ​ടി​യി​ട്ടും പ്ര​തി​ക​ള്‍​ക്കെ​തി​രെ എ​ക്‌​സൈ​സ് എ​ടു​ത്ത​ത് 84 ഗ്രാം ​മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ച കേ​സ് മാ​ത്രം.

ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത ബാ​ഗി​ല്‍ നി​ന്നാ​ണ് ഒ​രു കി​ലോ എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​തെ​ന്നും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് എ​ക്‌​സൈ​സി​ന്‍റെ ര​ണ്ടാം എ​ഫ്‌​ഐ​ആ​ര്‍. ആ​ദ്യ എ​ഫ്‌​ഐ​ആ​ര്‍ യു​വ​തി അ​ട​ക്കം അ​ഞ്ച് പ്ര​തി​ക​ളെ 84 ഗ്രാം ​എം​ഡി​എം​എ കൈ​വ​ശം വ​ച്ച​തി​നാ​ണ് അ​റ​സ്റ്റ് എ​ന്ന് കാ​ണി​ച്ചി​ട്ടു​ണ്ട്. മ​ഹ​സ​റി​ലും കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു. ഇ​തേ കേ​സി​ലെ ര​ണ്ടാം എ​ഫ്‌​ഐ​ആ​റി​ൽ പ്ര​തി​ക​ളി​ല്ല.

പി​ടി​കൂ​ടി​യ 1.85 കി​ലോ ഗ്രാം ​എം​ഡി​എം​എ ഒ​രു വ​ഴി​പോ​ക്ക​ന്‍ ന​ല്‍​കി​യ വി​വ​ര​മ​നു​സ​രി​ച്ചാ​ണ് പ്ര​തി​ക​ള്‍ താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി​യെ​ന്ന് മ​ഹ​സ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി. ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത ബാ​ഗാ​ണ് ക​ണ്ടെ​ടു​ത്തെ​ന്നും ഇ​ത് പ്ര​തി​ക​ളു​ടേ​താ​യി​രി​ക്കാ​മെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്നാ​ണ് സാ​ക്ഷി​മൊ​ഴി​യെ​ന്നും മ​ഹ​സ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി. ബാ​ഗ് ക​ണ്ടെ​ടു​ത്ത​തി​ല്‍ പ്ര​തി​ക​ളി​ല്ലാ​തെ പ്ര​ത്യേ​കം കേ​സെ​ടു​ത്തു. കേ​സു​ക​ള്‍ ര​ണ്ടാ​യി വി​ഭ​ജി​ച്ച​തും പ്ര​തി​ക​ളി​ല്ലാ​ത്ത എ​ഫ്‌​ഐ​ആ​റും കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് നി​ല​വി​വ​ല്‍ ഉ​യ​രു​ന്ന ആ​രോ​പ​ണം.

ഇ​തി​നി​ടെ യു​വ​തി​ക​ള്‍ ല​ഹ​രി മ​രു​ന്ന് ഒ​ളി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്താ​യി. ര​ണ്ട് യു​വ​തി​ക​ള്‍ ചേ​ര്‍​ന്ന് ഫ്ലാ​റ്റി​ല്‍ ഒ​രു കി​ലോ​യോ​ളം വ​രു​ന്ന ല​ഹ​രി മ​രു​ന്ന് ഒ​ളി​പ്പി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്താ​യി​ട്ടു​ള്ള​ത്. കാ​ക്ക​നാ​ട്ടെ ഫ്ലാ​റ്റി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ 19ന് ​പു​ല​ര്‍​ച്ചെ​യാ​ണ് മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വ​തി​യ​ട​ക്കം ഏ​ഴ് പേ​ര്‍ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍​നി​ന്ന് 84 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു.

- Advertisement -

പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന ഫ്‌​ളാ​റ്റി​ല്‍ അ​ല​ക്കാ​നി​ട്ട തു​ണി​ക​ള്‍​ക്കി​ട​യി​ല്‍ ഒ​ളി​പ്പി​ച്ച ഒ​രു ബാ​ഗി​ല്‍​നി​ന്ന് ഒ​രു​കി​ലോ​യി​ല​ധി​കം എം​ഡി​എം​എ​കൂ​ടി പി​ടി​ച്ചു. ബാ​ഗി​ല്‍ പ്ര​തി​ക​ളു​ടെ രേ​ഖ​ക​ള്‍ അ​ട​ക്ക​മു​ണ്ടാ​യി​രു​ന്നു.

- Advertisement -

എ​ന്നാ​ല്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച എ​ഫ്‌​ഐ​ആ​റി​ലും മ​ഹ​സ​റി​ലും വി​ചി​ത്ര​മാ​യ ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് പി​ന്നീ​ട് ന​ട​ന്ന​ത്. മാ​ത്ര​മ​ല്ല സം​ഘ​ത്തി​ലെ ഒ​രു യു​വ​തി​യെ ചോ​ദ്യം ചെ​യ്യാ​തെ വി​ട്ട​യ​തും വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്. നി​ല​വി​ല്‍ അ​ഞ്ച് പ്ര​തി​ക​ള​ണ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്.

പി​ടി​കൂ​ടി​യ ഏ​ഴ് പേ​രി​ല്‍ ഒ​രു യു​വാ​വി​നെ​യും യു​വ​തി​യെ​യും കേ​സി​ല്‍ പ​ങ്കി​ല്ലെ​ന്ന് കാ​ണി​ച്ച് എ​ക്‌​സൈ​സ് വെ​റു​തേ​വി​ട്ടി​രു​ന്നു. ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ല്‍ ഏ​ഴ് പ്ര​തി​ക​ളെ​ന്നും എ​ക്‌​സൈ​സ് ഇ​റ​ക്കി​യ കു​റി​പ്പി​ല്‍ അ​ഞ്ച് പേ​രെ​ന്നു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​തും വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്.

എ​ഫ്‌​ഐ​ആ​ര്‍ ത​യാ​റാ​ക്കി പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ് ഒ​രു കി​ലോ​കൂ​ടി മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്താ​നാ​യ​ത്. അ​തി​നാ​ലാ​ണ് ര​ണ്ടാം എ​ഫ്‌​ഐ​ആ​ര്‍ ത​യാ​റാ​ക്കി​യ​തെ​ന്നാ​ണ് എ​ക്‌​സൈ​സി​ന്‍റെ ഇ​പ്പോ​ഴ​ത്തെ വി​ശ​ദീ​ക​ര​ണം. സം​ഭ​വം വി​വാ​ദ​മാ​യ​തി​നേ​ത്തു​ട​ർ​ന്ന് കേ​സ് എ​ക്സൈ​സ് ക്രൈം ​ബ്രാ​ഞ്ചി​നു കൈ​മാ​റി. സം​ഭ​വ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഇ​ന്ന് കൊ​ച്ചി​യി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week