26.9 C
Kottayam
Monday, November 25, 2024

ഇനി വിപ്പ്,പാർട്ടി തീരുമാനം അംഗീകരിക്കുന്നു; കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് കെ.കെ ശൈലജ

Must read

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയ പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ.കെ ശൈലജ. എല്ലാ തീരുമാനവും പാര്‍ട്ടിയുടേതാണ്. ഇക്കാര്യത്തില്‍ മറ്റൊരു പ്രതികരണത്തിനും ഇല്ലെന്ന് അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

മുഖ്യമന്ത്രി ഒഴികെ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരെല്ലാം പുതുമഖങ്ങളായിരിക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തിലാണ് ഷൈലജയെ ഒഴിവാക്കിയത്. എന്നാല്‍ പാര്‍ട്ടി വിപ്പ് എന്ന പദവി അവര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.

രണ്ടാം പിണറായി സര്‍ക്കാരില്‍ എല്ലാവരും പുതുമുഖങ്ങള്‍ മതിയെന്ന് സിപിഎം സംസ്ഥാന സമിതി തീരുമാനിക്കുകയായിരിന്നു. ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് ഇക്കാര്യത്തില്‍ ഇളവ് നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സംസ്ഥാന സമിതി നിലപാട് മാറ്റിയില്ല.

എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, കെ.എന്‍.ബാലഗോപാല്‍, പി.രാജീവ്, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ആര്‍.ബിന്ദു, വീണ ജോര്‍ജ്, വി.അബ്ദുറഹ്മാന്‍ എന്നിവരെയാണ് സംസ്ഥാന സമിതി മന്ത്രിസ്ഥാനത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്. വകുപ്പുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ നേരത്തെ എല്‍.ഡി.എഫ് യോഗം ചുമതലപ്പെടുത്തിയിരുന്നു.

മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട എം.ബി.രാജേഷിന് സ്പീക്കര്‍ പദവി നല്‍കാനാണ് സിപിഎമ്മില്‍ ധാരണയായത്. മുന്‍മന്ത്രി കെ.കെ.ഷൈലജ പാര്‍ട്ടി വിപ്പായി നിയമസഭയില്‍ പ്രവര്‍ത്തിക്കും. മുന്‍ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായും സംസ്ഥാന സമിതി തീരുമാനിച്ചു.

പിബി അംഗങ്ങളായ എസ്.രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ.ബേബി എന്നിവരുടെ സാന്നിധ്യത്തിലാണ് സംസ്ഥാന സമിതി യോഗം നടന്നത്.

മട്ടന്നൂരില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷവുമായിട്ടാണ് കെ.കെ. ശൈലജ ഇത്തവണ നിയമസഭയിലേക്ക് പ്രവേശനം നേടിയത്. 60,963 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ.കെ. ശൈലജ മട്ടന്നൂര്‍ മണ്ഡലത്തില്‍ നേടിയത്. സംസ്ഥാന നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് കെ.കെ. ശൈലജക്ക് ലഭിച്ചത്.

സിപിഐ(എം)കേന്ദ്ര കമ്മിറ്റിയംഗം. മൂന്ന് തവണ നിയമസഭാ സാമാജികയായി പ്രവര്‍ത്തിച്ചു. 1996ല്‍ കൂത്തുപറമ്പ്, 2006ല്‍ പേരാവൂര്‍, 2016ല്‍ കൂത്തുപറമ്പ് മണ്ഡലങ്ങളില്‍ നിന്നും വിജയിച്ചു. 2011ല്‍ പേരാവൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മട്ടന്നൂര്‍ പഴശ്ശിരാജ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ശൈലജ പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മൂന്ന് ഗോൾ അടിച്ച് ചെന്നൈയെ തകർത്തു:വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ജയത്തോടെ കഴിഞ്ഞ മൂന്ന് കളിയിലും...

മലയാളി താരത്തിന് ആവശ്യക്കാരില്ല, ആദ്യത്തെ അണ്‍സോള്‍ഡ്! അശ്വിനെ കൈവിട്ട് രാജസ്ഥാന്‍,രചിന്‍ ചെന്നൈയില്‍

ജിദ്ദ: ഐപിഎല്‍ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡ് ചെയ്യപ്പെട്ട ആദ്യ താരമായി മലയാളിയായ ദേവ്ദത്ത് പടിക്കല്‍. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ഓസ്‌ട്രേലിയയിലുള്ള ദേവ്്ദത്തിന്റെ അടിസ്ഥാന വില രണ്ട് കോടിയായിരുന്നു. എന്നാല്‍ താരത്തിനായി ആരും...

ഗൂഗിൾ മാപ്പ് ചതിച്ചു, നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ചു; 3 യുവാക്കൾ മരിച്ചു

ബറേലി: നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് നദിയിലേക്ക് കാർ പതിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞത്. ഫരീദ്പൂർ പൊലീസ് സ്റ്റേഷൻ...

ജാര്‍ഖണ്ഡിൽ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ 28ന്‌

റാഞ്ചി: ജാർഖണ്ഡിൽ മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ വ്യാഴാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. റാഞ്ചിയിൽ രാജ്ഭവനിലെത്തി ഹേമന്ത് സോറൻ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് കത്ത് നൽകി. നാല് മന്ത്രിസ്ഥാനങ്ങളാണ് 16 സീറ്റുള്ള കോൺഗ്രസ്...

ഇസ്രായേലിന് നേരെ ലെബനൻ റോക്കറ്റാക്രമണം, നിരവധിപ്പേർക്ക് പരിക്ക്, നാവിക താവളത്തിലും ആക്രമണം

ടെൽ അവീവ്: ഇസ്രായേലിന് നേരെ കനത്ത വ്യോമാക്രമണവുമായി ഹിസ്ബുല്ല. ടെൽ അവീവിലേക്കടക്കം മിസൈലുകൾ തൊടുത്തു. ഇസ്രായേൽ ആക്രമണത്തിൽ ഒരു സൈനികനെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം കടുപ്പിച്ചത്. ഇസ്രായേലിന് 160ഓളം പ്രൊജക്ടൈലുകൾ തൊടുത്തതായി ഹിസ്ബുള്ള...

Popular this week