എന്‍.സി.പി മന്ത്രിസ്ഥാനം പങ്കിടും; ആദ്യ ടേമില്‍ ശശീന്ദ്രന്‍ മന്ത്രിയാകും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ എന്‍.സി.പി മന്ത്രിസ്ഥാനം പങ്കിടും. ആദ്യ ടേമില്‍ എ.കെ. ശശീന്ദ്രനും അവസാന രണ്ടര വര്‍ഷം തോമസ് കെ. തോമസും മന്ത്രിയാകും. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം അറിയിച്ചത്.

എ.കെ ശശീന്ദ്രന്‍ പക്ഷവും തോമസ് കെ. തോമസ് വിഭാഗവും മന്ത്രിസ്ഥാനത്തിനായി നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. സംസ്ഥാന ഭാരവാഹികളില്‍ ഭൂരിഭാഗം തങ്ങളോടൊപ്പമാണെന്ന് ഇരുവിഭാഗവും അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News