KeralaNews

പലസ്തീനെതിരായ കൊടുംക്രൂരതകൾക്ക് കാരണം ഇസ്രയേൽ, ഹമാസിന്റെ ക്രൂരതയും ന്യായീകരിക്കാനാവില്ല: കെ.കെ. ശൈലജ

തിരുവനന്തപുരം: ഇസ്രയേൽ–പലസ്തീൻ വിഷയത്തിൽ ഹമാസിനെ ‘ഭീകരർ’ എന്നു വിശേഷിപ്പിച്ച് എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎൽഎയുമായ കെ.കെ. ശൈലജ. 1948 മുതൽ പലസ്തീൻ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകൾക്കു കാരണക്കാർ ഇസ്രയേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്നാണു ആദ്യത്തെ പോസ്റ്റിൽ കുറിച്ചതെന്നു ശൈലജ വിശദീകരിച്ചു.  

സിപിഎം പലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചതിനു പിന്നാലെ ശൈലജ ഹമാസിനെ ഭീകരര്‍ എന്നു പരാമര്‍ശിച്ചു രൂക്ഷവിമര്‍ശനം ഉന്നയിച്ചതു ചര്‍ച്ചയായിരുന്നു. ഇതോടെയാണ് വിശദീകരണവുമായി ശൈലജ രംഗത്തെത്തിയത്.

ഇടതുപക്ഷം എപ്പോഴും പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയിൽ കയ്യേറ്റം നടത്തുന്ന ഇസ്രയേലിന്റെ നടപടിയെ  വിമർശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ യുദ്ധത്തടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ലെന്നും പോസ്റ്റിൽ എഴുതിയിരുന്നു. പലസ്തീൻ ജനതയോട് വർഷങ്ങളായി ഇസ്രയേൽ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്നു പോസ്റ്റിൽ എഴുതിയിരുന്നെന്നും ശൈലജ വ്യക്തമാക്കി. 

യുദ്ധങ്ങൾ നിരപരാധികളായ മനുഷ്യരെയാണു വേട്ടയാടുന്നത്. ഇസ്രയേൽ ഇപ്പോൾ പ്രഖ്യാപിച്ച കരയുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കിൽ ഇതിനെക്കാൾ വലിയ ഭീകരതകൾക്കു സാക്ഷ്യം വഹിക്കേണ്ടിവരും. ഏത് യുദ്ധത്തിലും വർഗീയ ലഹളകളിലും നരകയാതനകൾക്കു വിധേയരാകുന്നതു സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കുമെന്നും ശൈലജ വ്യക്തമക്കി.

കെ.കെ.ശൈലജയ്‌ക്കെതിരെ പരോക്ഷ വിമർശനവുമായി കെ.ടി.ജലീൽ എംഎൽഎ രംഗത്തെത്തിയിരുന്നു. ഹമാസ് ‘ഭീകരരെങ്കിൽ’ ഇസ്രയേൽ ‘കൊടുംഭീകരർ’ എന്ന് ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ഹിറ്റ്ലർ ജൂതരോടു കാണിച്ച അതേ ക്രൂരതയാണ് ഇസ്രയേൽ പലസ്തീനികളോടു കാണിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker