കെ.എസ്.ആര്‍.ടി.സി. ബസില്‍ സഹയാത്രക്കാരിയോട് ലൈംഗികാതിക്രമം; ബിനു കമാല്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: വട്ടപ്പാറ: കെ.എസ്.ആര്‍.ടി.സി. ബസില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ കേസ് മിമിക്രി താരം ബിനു കമാല്‍ റിമാന്‍ഡില്‍.വട്ടപ്പാറ പൊലീസാണ് ബിനു കമാലിനെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് നിലമേലിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയോട് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോള്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയുമായിരുന്നു.

ശല്യം സഹിക്കവയ്യാതെ യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് വട്ടപ്പാറ ജംഗ്ഷനില്‍ ബസ് നിര്‍ത്തി. അപ്പോള്‍ പ്രതി ബസില്‍ നിന്ന് ഇറങ്ങിയോടി. സ്ഥലത്തെത്തിയ വട്ടപ്പാറ പൊലീസും യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ വച്ച് സഹയാത്രക്കാരൻ മോശമായി പെരുമാറിയെന്ന് ആരോപിച്ച് നടിയുടെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റ‌ർ ചെയ്തിരുന്നു.

തൊട്ടടുത്ത സീറ്റിലിരിക്കുകയായിരുന്ന യാത്രക്കാരൻ മോശമായി പെരുമാറിയെന്നാണ് നടി പരാതിയിൽ പറഞ്ഞു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും ജേണലിസ്റ്റാണോ എന്ന് ചോദിച്ചാണ് പ്രതി സംസാരം തുടങ്ങിയതെന്നും പരാതിയിൽ പറഞ്ഞു.

‘വിൻഡോ സീറ്റിന്റെ പേരിൽ വാക്കേറ്റമുണ്ടായി ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും വീണ്ടും ശല്യപ്പെടുത്തി. തുടർന്ന് ശരീരത്തിൽ കടന്നുപിടിക്കാൻ ശ്രമിച്ചു. വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ സീറ്റ് മാറ്റിയിരുത്തുക മാത്രമാണ് ചെയ്തതത്. പൊലീസിനോട് പരാതിപ്പെടാനാണ് പറഞ്ഞത്’- പ്രഭ പരാതിയിൽ പറഞ്ഞു.

തൃശൂർ സ്വദേശിയായ ആന്റോ എന്നയാളാണ് കേസിലെ പ്രതിയെന്നും ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും സംഭവത്തിൽ ഉചിതമായ നടപടി വേണമെന്നും നടി ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News