FeaturedKeralaNews

വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ ആയി കെ കെ ശൈലജ; അഭിനന്ദനം അറിയിച്ച്‌ ഫഹദ് ഫാസില്‍

ന്യൂയോർക്ക്: കേരളത്തിന് അഭിമാന നേട്ടം കൈവരിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഈ വര്‍ഷത്തെ വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ കെ കെ ശൈലജയെ തിരഞ്ഞെടുത്തു. കോവിഡ് 19നെതിരായ പ്രതിരോധ നടപടികളുടെ പേരിലാണ് പുരസ്കാരം. കെ കെ ശൈലജയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച്‌ നടന്‍ ഫഹദ് ഫാസില്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിന്റെ പ്രൊഫൈല്‍ ചിത്രവും കെ കെ ശൈലജയുടെ ഫോട്ടോയുള്ള വോഗ് ഇന്ത്യ മാഗസിന്റെ കവറാണ്. കെ കെ ശൈലജയുമായി നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ടും സംഭാഷണവും വോഗ് ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തിൽ വാഷിംഗ്ടണ്‍ പോസ്റ്റും ബിബിസിയുമടക്കമുള്ള വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ഐക്യരാഷ്ട്ര സംഘടനയും കെ കെ ശൈലജയെ അഭിനന്ദിച്ച്‌ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. യുഎന്‍ പാനല്‍ ചര്‍ച്ചയില്‍ കെ കെ ശൈലജ പങ്കെടുക്കുകയും ചെയ്തിരുന്നു. വോഗിന്റെ വാരിയേഴ്സ് പട്ടികയിലും കെ കെ ശൈലജ നേരത്തെ ഇടം പിടിച്ചിരുന്നു. വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിക്കുകയും നിര്‍ണായക സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന സ്ത്രീകളെയാണ് വോഗ് പുരസ്കാരത്തിനായി തിരഞ്ഞെടുക്കുന്നത്.

എന്നാൽ കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ ആരോഗ്യമാതൃകയെ ശൈലജ എടുത്തുകാട്ടുന്നു. ഭയപ്പെടാന്‍ സമയമുണ്ടായിരുന്നില്ലെന്നും പ്രശ്നങ്ങളില്‍ ഇടപെടാനുള്ള വലിയ താല്‍പര്യമാണ് തന്നെ നയിച്ചിരുന്നതെന്നും കെ കെ ശൈലജ, വോഗ് ഇന്ത്യയോട് പറഞ്ഞു. നിപ്പ വൈറസ് പ്രതിസന്ധിയും കോവിഡ് പ്രതിസന്ധിയും ആരോഗ്യ മന്ത്രി കെ കെ ശൈലജ കൈകാര്യം ചെയ്ത രീതിയെ വോഗ് ഇന്ത്യ അഭിനന്ദിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker