വീട്ടുകാരോട് ദേഷ്യം പിടിച്ച് പട്ടിണി കിടന്നു, ബാഗുമെടുത്ത് വീട്ടില്‍ നിന്നിറങ്ങി; രാത്രി മതിൽ ചാടിക്കടന്നിട്ടുണ്ട് , പബ്ലിക്കായി കിടന്നുറങ്ങിയിട്ടുണ്ട് ; ഉപ്പും മുളകും താരം ജൂഹിയുടെ തുറന്നുപറച്ചിൽ!
കൊച്ചി:മലയാള ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ജൂഹി രുസ്തഗി വളരെ പ്രിയങ്കരിയാണ് . ഉപ്പും മുളകും എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയിലൂടെയാണ് ജൂഹി മലയാളി ഹൃദയങ്ങളിൽ ഇടം നേടിയത്. താരം എന്നതില്‍ ഉപരിയായി മലയാളികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ പ്രിയപ്പെട്ടവളാണ് ജൂഹി. പിന്നീട് ജൂഹി ഉപ്പും മുളകും പരമ്പരയില്‍ നിന്നും പിന്മാറിയെങ്കിലും ജൂഹിയോടുള്ള മലയാളികളുടെ സ്‌നേഹത്തിന് ഒരു കുറവും വന്നില്ല. ഇതിനിടെ ജൂഹിയുടെ ജീവിതത്തില്‍ വലിയൊരു ദുരന്തം നിനച്ചിരിക്കാതെ കടന്നു വന്നു. ഈ സമയത്തും ആരാധകര്‍ ജൂഹിയെ ചേര്‍ത്തു പിടിക്കുകയായിരുന്നു. ഇപ്പോഴിതാ ജൂഹിയും കൂടെ ഉപ്പും മുളകും ടീമും തിരികെ വന്നിരിക്കുകയാണ്.
പുതിയ പരമ്പരയായ എരിവും പുളിയിലൂടെയാണ് ഉപ്പും മുളകും ടീം തിരികെ വന്നിരിക്കുകയാണ്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന എരിവും പുളിയും പരമ്പരയലൂടെ ജൂഹിയും ടീമും വീണ്ടും കയ്യടി നേടുകയാണ്. ഇതിനിടെ ഇപ്പോഴിതാ ജൂഹിയുടെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.ഒരു പ്രമുഖ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖമാണ് വൈറലായി മാറിയിരിക്കുന്നത്. ജൂഹി നല്‍കിയ ഐ ഹാവ്, ഐ ഹാവ് നെവര്‍ എന്ന സെക്ഷനാണ് വൈറലായി മാറുന്നത്.
രസകരമായ ഒരുപാട് ചോദ്യങ്ങള്‍ക്കാണ് അഭിമുഖത്തില്‍ ജൂഹി മനസ് തുറന്നിരിക്കുന്നത്. വീട്ടില്‍ നിന്നും നിന്നും വഴക്കിട്ട് പട്ടിണി കിടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു ജൂഹിയുടെ മറുപടി. പട്ടിണി കിടക്കുക മാത്രമല്ല ദേഷ്യം പിടിച്ച് ബാഗും തൂക്കി ഇറങ്ങി പോവുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു ജൂഹി പറഞ്ഞത്. എന്നാല്‍ താന്‍ ഗേറ്റ് വരെ മാത്രമേ പോവുകയുള്ളൂവെന്നും അവിടെ വരെ പോയ ശേഷം തിരികെ വരുമെന്നാണ് ജൂഹി പറയുന്നത്.
രാത്രി വീടിന്റെ മതില്‍ ചാടി കടന്നിട്ടുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. ഇതിനും അതെ എന്നായിരുന്നു ജൂഹിയുടെ മറുപടി. താന്‍ പരീക്ഷയ്ക്ക് കോപ്പി അടിച്ചിട്ടുണ്ടെന്നും പബ്ലിക്കായി കിടന്നുറങ്ങിയിട്ടുണ്ടെന്നും ജൂഹി പറയുന്നു. ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ സിനിമയ്ക്ക് പോയിട്ടില്ലെങ്കിലും ക്ലാസ് കട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു ജൂഹി പറഞ്ഞത്.
കൈയ്യിലെ സേവിങ്സിനെ കുറിച്ച് വീട്ടുകാരോട് കള്ളം പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു ജൂഹിയോടുള്ള മറ്റൊരു ചോദ്യം. എന്നാല്‍ അതിന്റെ ആവശ്യം വന്നിട്ടില്ല എന്ന് നടി പറഞ്ഞു. ഞാന്‍ അധികം ചെലവ് ചെയ്യുന്ന ആളല്ല. എന്റെ കൈയ്യില്‍ എന്തുണ്ട് എന്ന് വീട്ടുകാര്‍ക്ക് നന്നായി അറിയാം എന്നായിരുന്നു ജൂഹിയുടെ മറുപടി. മദ്യപിച്ച് വണ്ടിയോടിക്കുക, മദ്യപിച്ച് വീട്ടില്‍ പിടിയ്ക്കുക അത്തരം കലാപരിപാടികള്‍ ഒന്നും താന്‍ ചെയ്തിട്ടില്ലെന്നും ജൂഹി പറയുന്നുണ്ട്. അതേസമയം തനിക്ക് ഫേക്ക് ഐഡിയുണ്ടെന്ന സത്യവും ജൂഹി തുറന്നു പറയുന്നുണ്ട്.
താരങ്ങളില്‍ പലരും ചെയ്യുന്നതാണ് ഈ ഫേക്ക് ഐഡിയിലൂടെയുള്ള സോഷ്യല്‍ മീഡിയ ഉപയോഗം. ഫേക്ക് ഐഡി ഉണ്ടെങ്കിലും, അത് വച്ച് ആരെയും പറ്റിച്ചിട്ടില്ല. എന്റെ പ്രൈവസിയ്ക്ക് വേണ്ടിയാണ് ഫേക്ക് ഐഡി ഉണ്ടാക്കിയത് എന്നായിരുന്നു ജൂഹി പറഞ്ഞത്. പ്രായം ആരോടും കുറച്ച് പറഞ്ഞിട്ടില്ല, 24 വയസ്സ് ആണ് ഇപ്പോള്‍ പ്രായം എന്നും ജൂഹി പറഞ്ഞു. ബെസ്റ്റ് ഫ്രണ്ടിനോട് ഇഷ്ടപോലെ നുണ പറഞ്ഞിട്ടുണ്ട് എന്നും ജൂഹി കൂട്ടിച്ചേര്‍ത്തു.
മികച്ച പ്രതികരണവുമായി നല്ല തുടക്കമാണ് എരിവും പുളിയും പരമ്പരയ്ക്ക് ലഭിച്ചിരിക്കുന്നത്. ഉപ്പും മുളകിലുണ്ടായിരുന്ന താരങ്ങളെല്ലാം തന്നെ എരിവും പുളിയിലുമുണ്ട്. ബാലുവും നീലവും മക്കളും പക്ഷെ ഇത്തവണ എത്തിയിരിക്കുന്നത് ക്രിസ്ത്യന്‍ കുടുംബമായിട്ടാണ്. രസകരമായ നിമിഷങ്ങളുമായി തങ്ങളുടെ പ്രിയപ്പെട്ട കുടുംബം വീണ്ടും സ്‌ക്രീനിലെത്തിയ സന്തോഷത്തിലാണ് ആരാധകര്‍. ജൂഹിയുടെ തിരിച്ചുവരവിലും ആരാധകര്‍ ഹാപ്പിയാണ്. അമ്മയുടെ മരണത്തിന്റെ സങ്കടത്തിലായിരുന്ന ജൂഹി ജീവിതത്തിലേക്ക് തിരികെ വന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.