ചെയര്‍മാന്‍ സ്ഥാനം; കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ജോസ് കെ മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച കട്ടപ്പന സബ്‌കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ജോസ് കെ.മാണി എംപി. ഏതാണ് യഥാര്‍ഥ കേരളാ കോണ്‍ഗ്രസ് എന്നതാണ് ഇപ്പോഴത്തെ തര്‍ക്കം. ആ തര്‍ക്കത്തില്‍ അന്തിമ തീരുമാനം പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കമ്മീഷന്റെ അന്തിമ തീരുമാനം വന്നതിനു ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ജോസ് പറഞ്ഞു. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിയിലെ സ്റ്റേ തുടരുമെന്നാണ് കട്ടപ്പന സബ്‌കോടതി വിധിച്ചത്. ജോസ് കെ. മാണിയുടെ ചെയര്‍മാന്‍ സ്ഥാനത്തിന് തൊടുപുഴ കോടതി ഏര്‍പ്പെടുത്തിയ താത്കാലിക വിലക്ക് തുടരുമെന്ന് ഇടുക്കി മുന്‍സിഫ് കോടതി ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് വിധിച്ചിരുന്നു. ഈ വിധിക്കെതിരെ ജോസ് പക്ഷം സമര്‍പിച്ച അപ്പീലാണ് കട്ടപ്പന സബ്‌കോടതി തള്ളിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News