28.4 C
Kottayam
Monday, April 29, 2024

നിങ്ങള്‍ ഇടക്ക് ഇടക്ക് പറയുന്ന ഒരു വാക്കുണ്ടല്ലോ, സോഷ്യലിസം, അത് എന്ത് കുന്ത്രാണ്ടമാണ്; കുറിപ്പ് വൈറല്‍

Must read

കൊച്ചി: ബിനീഷ് ബാസ്റ്റിന്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ പ്രതികരണവുമായി നടന്‍ പ്രതാപന്‍ കെ.എസ്. പാലക്കാട് മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പാളിനെതിരെയും കോളേജ് യൂണിയന്‍ ഭരിക്കുന്ന എസ്.എഫ്.ഐയെയും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതാപന്‍ രംഗത്ത് വന്നത്. അതിനൊപ്പം ‘പൊറിഞ്ചു മറിയം ജോസ്’ സിനിമയുടെ നൂറാം ദിനാഘോഷ വേളയില്‍ നടന്‍ ജോജു ജോര്‍ജ്ജ് ബിനീഷിനെ ഒപ്പം ചേര്‍ത്ത് നിര്‍ത്തിയ സംഭവത്തെ കുറിച്ചും പ്രതാപന്‍ ഓര്‍ത്തെടുക്കുന്നു. ചില ആളുകള്‍ കൂടെ നില്‍ക്കുന്നവര്‍ക്ക് വലംകൈ കൊടുക്കുന്നതും അങ്ങനെയാണെന്നും പ്രതാപന്‍ പറയുന്നു.

എന്നാല്‍ ഇതുപോലൊരു പ്രിന്‍സിപ്പാള്‍ ഉള്ള കോളേജില്‍ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ‘ഡോക്ടര്‍ എന്ന പദം പേരിനു മുന്‍പിലായി വയ്ക്കാന്‍ സാധിക്കു’മെന്നാണ് പ്രതാപന്റെ ആദ്യത്തെ ചോദ്യം. അടുത്തതായി ‘ഡോകടര്‍ അനിയന്മാരും അനിയത്തിമാരും’ എന്തിനാണ് പഠിക്കുന്നതെന്നും, വാളയാര്‍ സംഭവം തൊട്ടടുത്ത് തന്നെയല്ലേ നടന്നതെന്നും പ്രതാപന്‍ ഓര്‍മിപ്പിക്കുന്നു.

പ്രതാപന്‍ കെ.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘പൊറിഞ്ചു മറിയം ജോസ്,, നൂറാം ദിവസത്തിലേക്ക് എത്തി നില്‍ക്കുകയാണ് ,കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഈ പടത്തിന്റെ ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ ലുലു മാളില്‍ വച്ചാണ് നടന്നത്, വലിയ സദസ്, വലിയ ആളുകള്‍, ക്ഷണിച്ചപ്പോള്‍ വളരെ സന്തോഷത്തോടെ ഞാനും പോയി, അവിടെ വച്ചാണ് ബിനീഷിനെ ആദ്യമായ് നേരില്‍ക്കാണുന്നത്, ചടങ്ങ് തുടങ്ങിക്കഴിഞ്ഞാണ് ബിനീഷ് അവിടേക്ക് വന്നത് അപ്പോള്‍ വേദിയില്‍ ജോഷി സാര്‍ ഉള്‍പ്പടെയുള്ള വലിയ ആളുകള്‍ ആയിരുന്നു,, ബിനീഷ് സദസ്സില്‍ ഒരു മിഡില്‍ ലൈനിനലാണ് വന്നിരുന്നത്, തൊട്ടരികത്തിരുന്നവരോട് ബിനീഷിന് മാത്രം കഴിയുന്ന രീതിയില്‍ നിഷ്‌കളങ്കമായി സന്തോഷവാനായി സംസാരിച്ച് കൊണ്ടിരുന്നു,, വേദിയില്‍ അത്രയും തിരക്കുകള്‍ക്കിടയില്‍ നിന്നിരുന്ന നായകന്‍ ‘ജോജു ‘ സദസിലെ ബിനീഷി നോട് ഉറക്കെ വിളിച്ചു പറഞ്ഞു ‘ ടാ ബിനീഷേ കേറി വാടാ ‘ ബിനീഷ് ആ വലിയ വേദിയിലേക്ക് കയറി നിഷ്‌കളങ്കമായി സംസാരിച്ചു…
ചില ആളുകള്‍ വലിയവരാകുന്നതും കൂടെ നില്‍ക്കുന്നവര്‍ക്ക് വലം കൈ കൊടുക്കുന്നതും അങ്ങിനെയാണ്,, മനുഷ്യത്വം, സ്‌നേഹം, പ്രണയം, നിലപാട്, ഇതൊക്കെ ഉറവ പോലെയാണ്, വിഷം കലരാത്ത മുലപ്പാല്‍ പോലെ അത് പകരാന്‍ കഴിയണം, അല്ലെങ്കില്‍,,,, ഒരാളും നമ്മളെ നശിപ്പിക്കാനോ പ്രതികാരം ചെയ്യാനോ വരില്ല, പകരം നമ്മളെ അത് തിന്ന് തീര്‍ക്കും ഒരു അടയാളവും അവശേഷിപ്പിക്കാതെ….അല്ലയോ പ്രിന്‍സിപ്പാളെ നീയൊക്കെ പഠിപ്പിച്ചാല്‍ എത്ര കുട്ടികള്‍ക്ക് ഡോക്ടര്‍ എന്ന മഹത്തായ പദം പേരിന് മുന്‍പില്‍ വക്കാന്‍ പറ്റും,, ( ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആളല്ല കേട്ടോ ) എന്റെ ഡോക്ടര്‍ അനിയന്‍മാരെ അനിയത്തിമാരെ നിങ്ങളൊക്കെ,, എന്തിനാ പഠിക്കുന്നത്? തൊട്ടടുത്തല്ലെ വാളായര്‍? കുഞ്ഞി കുഞ്ഞി സാധനങ്ങള്‍ ചെക്ക് പോസ്റ്റ് കടത്തിജീവിച്ചൂടെ?
അവസാന ചോദ്യം യൂണിയന്‍ ഭരിക്കുന്ന SFIക്കാരോട് ആണ്,, നിങ്ങളൊക്കെ ഇടക്ക് ഇടക്ക് പറയുന്ന ഒരു വാക്കുണ്ടല്ലോ, സോഷ്യലിസം, അത് എന്ത് കുന്ത്രാണ്ടമാണെന്ന്, തൊട്ടടുത്തുള്ള വായനശാലയിലോ യൂണിയന്‍ ആപ്പീസിലൊ ചെന്ന് ചോദിക്ക്,, എന്നിട്ട് അവര്‍ പറഞ്ഞ് തരുന്ന ഉത്തരം മനസിലായില്ല എങ്കില്‍ ഇമ്‌ബോസിഷന്‍ എഴുതി പഠിക്ക്, വിധിയുണ്ടെങ്കില്‍ ഏതെങ്കിലുമൊരു പ്രായത്ത് / കാലത്ത് മനസിലാകും….വേറെ ഒന്നും ഒന്നും ഇതില്‍ പറയാനില്ല..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week