പുകമഞ്ഞ് രൂക്ഷം; ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: പുകമഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോരിറ്റി ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിച്ചു. ഈ മാസം 5 വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിട്ടുണ്ട്. രാവിലെ ഡല്‍ഹിയിലെ അന്തരീക്ഷ വായു നിലവാരം അതീവ മോശമെന്നാണ് രേഖപ്പെടുത്തിയത്. വായു നിലവാര സൂചിക ക്യൂബിക് 426 ആയി. പുക മഞ്ഞ് രൂക്ഷമായതോടെയാണ് സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോരിറ്റി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിച്ചത്. ഇന്ത്യ ഗേറ്റ് പരിസരത്താണ് ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം. മൂടല്‍മഞ്ഞ് കാരണം തലസ്ഥാന നിവാസികള്‍ക്ക് ശ്വാസതടസവും ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ട്.
ഡല്‍ഹി ഗ്യാസ് ചേംബറായി മാറിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പഞ്ചാബ് ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പാടങ്ങളില്‍ കച്ച കത്തിക്കുന്നതാണ് സ്ഥിതി രൂക്ഷമാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.