കയ്യാങ്കളി, പുറത്താക്കൽ; ഗുണ്ടകൾ ഭീഷണിപ്പെടുത്തിയെന്ന് വേണുവിന്റെ പരാതിയും; പ്രതികരണവുമായി ജോജുവും
തൃശൂർ: നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പണിയിൽ നിന്ന് ഛായഗ്രാഹകൻ വേണുവിനെ പുറത്താക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. തന്നെ ഗുണ്ടകൾ ഭീഷണിപ്പെടുത്തി എന്ന് കാണിച്ച് വേണു പോലീസിൽ പരാതിയും നൽകിയിരുന്നു.
കഴിഞ്ഞ ദിവസം പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന ചിത്രീകരണത്തിനിടെ വേണവും ജോജുവും തമ്മിൽ പരസ്യമായി വാക്കേറ്റമുണ്ടായെന്നും കയ്യാങ്കളിയുടെ വക്കിലെത്തിയെന്നും ചർച്ചയുണ്ടായിരുന്നു. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കികയാണ് ജോജു.
ക്യാമറമാൻ വേണുുമായി യാതൊരു പ്രശ്നവും ഇല്ലെന്നും അദ്ദേഹത്തെ തന്റെ സിനിമയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വേണു സിനിമയിൽ നിന്ന് പിന്മാറിയതെന്നും ജോജു പറഞ്ഞു.
ജോജു ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് പണി. ഈ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതിന് പിന്നാലെയാണ് വിവാദങ്ങൾ ഉണ്ടായത്.
താൻ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മലയാള സിനിമയിലെ വ്യക്തിത്വങ്ങളിലൽ ഒരാളാണ് വേണു സാർ, അദ്ദേഹത്തെ താൻ ഒരിക്കലും പുറത്താക്കില്ല എന്നാണ് ജോജു പറയുന്നത്. ഇപ്പോൾ വരുന്ന വാർത്തകളിൽ ഒന്നും യാതൊരു വാസ്തവവും ഇല്ലെന്നും ദയവായി വ്യാജ വാർത്തകൽ പ്രചരിപ്പിക്കരുതെന്നും ജോജു പറഞ്ഞു.
” ഞാനെന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമ ചെയ്യുന്നത്. സിനിമയോടുള്ള പാഷൻ കൊണ്ടാണ് സിനിമകൾ ചെയ്യുന്നത്. എന്റെ സിനിമയുമായി ബന്ധപ്പെട്ട പലവിധ ആരോപണങ്ങളും ഊഹാപോഹങ്ങളും പലയിടത്തുന്നായി പ്രചരിക്കുന്നതായി കാണുന്നു ദയവായി പ്രേക്ഷകർ തെറ്റായ വാർത്തകൾ വിശ്വസിക്കരുത്. അദ്ദേഹം പറഞ്ഞു.
വേണു സാറിനെ ഇവിടെ നിന്ന് ആരും പുറത്താക്കിയിട്ടില്ല. അദ്ദേഹം സ്വന്തം ഇഷ്ട പ്രകാരം പോയതാണ്. സാറിനോട് എനിക്കുള്ള ബഹുമാനം ഇപ്പോളും അത് പോലെയുണ്ട്. അതിൽ യാതൊരു തർക്കവുമില്ല,
എനിക്കിഷ്ടുള്ള കാര്യമാണ് സിനിമ ചെയ്യുന്നത്. എനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ഇഷ്ടമുള്ള പടങ്ങളിൽ അഭിനയിച്ച് ജീവിച്ച് പോവുകയാണ്. ഈ സിനിമയുടെ പ്ലാൻ വന്നപ്പോൾ വേണു സാർ തന്നെയാണ് എന്നോട് ഇത് സംവിധാനം ചെയ്യാൻ പറഞ്ഞത്, ജോജു പറഞ്ഞു.
തൃശൂര്‌ർ നഗരത്തിലെ രണ്ട് ഗുണ്ടാ സംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷുട്ടിംഗ് പുരോഗമിക്കുകയാണ്. സാഗറും ജുനൈസും ചിത്രത്തിലുണ്ട്.