തിരുവനന്തപുരം: കേരളത്തിന് എയിംസ് വർഷങ്ങളായി നിഷേധിക്കുകയാണെന്ന് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി. കേരളത്തിന് എയിംസ് ഉടൻ അനുവദിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പല സംസ്ഥാനങ്ങൾക്കും എയിംസ് അനുവദിച്ചിട്ടും കേരളത്തോട് വിവേചനം കാണിക്കുകയാണ് കേന്ദ്രം. നീതി ആയോഗ് റിപ്പോർട്ട് പ്രകാരം കേരളം ആരോഗ്യ സംവിധാനത്തിൽ ഒന്നാമതാണ്. കോപറേറ്റീവ് ഫെഡറലിസം എന്ന് പറയുന്ന കേന്ദ്രം വർഷങ്ങളായി കേരളത്തിലേക്കുള്ള എയിംസ് അനുമതി വൈകിക്കുകയാണ്.
മെഡിക്കൽ ഡിവൈസസ് പാർക്ക് തോന്നയ്ക്കലിൽ സ്ഥാപിക്കാനുള്ള അനുമതി കേന്ദ്രം വർഷങ്ങളായി നൽകുന്നില്ല. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടിട്ടും കേന്ദ്രം നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News