രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥി ബീഹാറില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജില്‍ ഇമാം ബീഹാറില്‍ അറസ്റ്റില്‍. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിനെ തുടര്‍ന്ന് മൂന്നു ദിവസമായി ഷര്‍ജില്‍ ഒളിവിലായിരുന്നു. ഷര്‍ജിലിനെ പിടികൂടാന്‍ ഡല്‍ഹി, മുംബൈ, പാറ്റ്‌ന എന്നിവിടങ്ങളിലേക്ക് ക്രൈംബ്രാഞ്ചിന്റെ അഞ്ച് സംഘത്തെയാണ് ഡല്‍ഹി പോലീസ് അയച്ചിരുന്നത്. പൗരത്വവിരുദ്ധപ്രക്ഷോഭത്തിനിടെ നടത്തിയ പ്രസംഗത്തില്‍ ആസാമിനെയും വടക്കുകിഴക്കന്‍ പ്രദേശങ്ങളെയും ഇന്ത്യയില്‍ നിന്ന് മുറിച്ചുമാറ്റണമെന്ന ഷര്‍ജിലിന്റെ പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് രാജ്യദ്രോഹക്കുറ്റത്തിന് പോലീസ് കേസെടുത്തത്.

അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശ് പോലീസും ഷര്‍ജിലിനെതിരേ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം ബിഹാറിലെ ഷര്‍ജിലിന്റെ തറവാട്ടില്‍ പോലീസ് റെയ്ഡും നടത്തിയിരുന്നു. മുംബൈ ഐഐടിയില്‍ നിന്ന് കംപ്യൂട്ടര്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടിയ ഷര്‍ജില്‍ ജെഎന്‍യുവില്‍ ഗവേഷണം ചെയ്യുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News