25.2 C
Kottayam
Friday, May 17, 2024

സദാചാര ഗുണ്ടായിസത്തിൻ്റെ ഭാഗമായുള്ള ക്രൂരതകളെ അച്ചടക്കം എന്ന പേരിൽ വിളിയ്ക്കുന്ന സ്വാശ്രയ സ്ഥാപനങ്ങൾ, ശ്രദ്ധയുടെ മരണത്തിൽ ആഞ്ഞടിച്ച് ജുവൽ മേരി

Must read

കൊച്ചി:കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിലെ ശ്രദ്ധയുടെ ആത്മഹത്യയിൽ പ്രതികരണവുമായി അവതാരക ജുവൽ മേരി. അടിച്ചേൽപ്പിക്കപ്പെട്ട മോറൽ സ്ക്രൂട്ടണിയുടെ പേരിലാണ് ശ്രദ്ധ മരണപ്പെട്ടത്. ഇനിയെങ്കിലും കുട്ടികളെ പഠിപ്പിക്കാൻ വിടുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കണം.

കോളജിൽ നിങ്ങൾ പണം കൊടുത്ത് പഠിപ്പിക്കാൻ വിടുകയാണ്. അതിന് കൂടുതൽ ഭയ ഭക്തി ബഹമുമാനത്തിന്റെ ആവശ്യമില്ല. കുട്ടികളെ നന്നാക്കണം എന്ന് എന്തിനാണ് അധ്യാപകരെ ഏൽപ്പിക്കുന്നത്. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ ജുവൽ മേരി പറഞ്ഞു. സ്വന്തം അനുഭവം പങ്കുവച്ചുകൊണ്ടാണ് ശ്രദ്ധയ്ക്ക് ഐക്യദാർഢ്യം നൽകിയത്. 

‘15 വർഷം മുമ്പ് സ്വാശ്രയ മാനേജ്മെന്റ് കോളജിൽ പഠിച്ച വിദ്യാർഥിയാണ് ഞാൻ. കുറച്ച് സുഹൃത്തുക്കൾ ലഭിച്ചു എന്നല്ലാതെ ജീവിതത്തിൽ പാഠമാക്കാനുള്ള സന്തോഷം തോന്നുന്ന ഒന്നും ആ സ്ഥലത്ത് നിന്ന് ഉണ്ടായിട്ടില്ല. പല തരത്തിലുള്ള അപമാനങ്ങളും പഠന കാലത്ത് ഏറ്റുവാങ്ങേണ്ടി വന്നു. കഷ്ടപ്പെട്ട് നരകിച്ചാണ് ഞാൻ പഠനം പൂർത്തിയാക്കിയത്.

ഒരു ഞായറാഴ്ച ഹോസ്റ്റലിൽ ഞാനും കുറച്ചു സുഹൃത്തുക്കളും മാഗസിൻ വായിക്കുകയായിരുന്നു. അതു കണ്ട് ഒരാൾക്ക് ഞങ്ങൾ ലെസ്ബിയൻ ആണെന്ന് തോന്നി. 15 വർഷം മുമ്പ് അതിനെ പറ്റി ചിന്തിക്കുക പോലും ചെയ്യാത്ത ഞങ്ങളെയാണ് സ്വവർഗാനുരാഗം എന്ന പേര് കെട്ടി ചോദ്യം ചെയ്തത്. സെക്ഷ്വലി ഇമ്മോറലായി പെരുമാറി എന്ന ആരോപണം എനിക്കെതിരെ വന്നു. പിന്നീട് ലൈംഗിക ചുവയോടെയുള്ള പല അപമാന വാക്കുകൾ അവർ പറഞ്ഞു.

അതിനെ ഞങ്ങൾ എതിർത്തു. പക്ഷേ, കള്ളി, പറഞ്ഞാൽ കേൾക്കാത്തവൾ, മാനസിക പ്രശ്നമുള്ളവർ എന്നൊക്കെ പറഞ്ഞ് അപമാനിച്ചു. അങ്ങേയറ്റം ക്ഷമിച്ചാലും വീണ്ടും അവർ മാനസികമായി തളർത്തി. അവർ പറയുന്നതു പോലെ ചിന്തിക്കുന്ന ആളുകളാക്കി മാറ്റുകയാണ് ലക്ഷ്യം. ഡെമോക്രസി പുറത്തെവിടെയോ കളഞ്ഞിട്ടാണ് അകത്തേക്ക് കയറുക. ആ നാല് വർഷം കൊണ്ട് ആങ്സൈറ്റിയും ആത്മഹത്യാ പ്രവണതയുമെല്ലാമുണ്ടായി’.– ജുവൽ മേരി

‘ശ്രദ്ധ എന്ന പെൺകുട്ടി ഇതുപോലെയുള്ള അതി ക്രൂരമായ ഹരാസ്മെന്റ് കൊണ്ട് മരണപ്പെട്ടു കഴിഞ്ഞു. കുറച്ച് കാലം കഴിയുമ്പോൾ ഒരു ജോലിയെല്ലാം വാങ്ങി പാറിപ്പറക്കേണ്ട പെൺകുട്ടിയാണ്. അടിച്ചേൽപ്പിക്കപ്പെടുന്ന മോറൽ സ്ക്രൂട്ടണിയുടെ പേരിലാണ് ശ്രദ്ധ മരണപ്പെട്ടത്. ഇനിയെങ്കിലും കുട്ടികളെ പഠിപ്പിക്കാൻ വിടുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കണം.

കോളജിൽ നിങ്ങൾ പണം കൊടുത്ത് പഠിപ്പിക്കാൻ വിടുകയാണ്. അതിൽ കൂടുതൽ ഭയ ഭക്തി ബഹമുമാനത്തിന്റെ ആവശ്യമില്ല. ലോകത്ത് എവിടെയും ഇത് വളരെ കോമൺസെൻസ് ഉള്ളവർക്ക് മനസ്സിലാകുന്ന കാര്യമാണ്. ആരാണ് നിങ്ങളുടെ കുട്ടികളുടെ ലൈഫിന്റെ മൊറാലിറ്റി ഡിക്റ്റേറ്റ് ചെയ്യാൻ അവർക്ക് അനുവാദം നൽകിയത്. നിങ്ങൾ തന്നെയാണ്.

ഇത്തരം ക്രൂരതകളെ ഇനിയെങ്കിലും ഡിസിപ്ലിൻ എന്ന എന്ന പേര് കൊണ്ട് അലങ്കരിക്കാതിരിക്കട്ടെ. അധ്യാപനവും ഡിസിപ്ലിനും മര്യാദകളുമൊക്കെ ലംഘിച്ച് അവരുടെ ക്രൂരത പുറത്ത് കൊണ്ടുവരാനുള്ളതായി വിദ്യാഭ്യാസത്തെ കാണുന്ന ഒരുപാട് പേരുണ്ട്’. ജുവൽ മേരി പറഞ്ഞു. 

ശ്രദ്ധയ്ക്ക് വേണ്ടി നിലകൊള്ളുന്ന എല്ലാ വിദ്യാർഥികൾക്കും ഫുൾ സപ്പോർട്ടെന്നും. ഇനിയെങ്കിലും ഡിസിപ്ലിനറി ആക്ഷന്റെ പേരിൽ ആരും കുട്ടികളെ ഹരാസ് ചെയ്യാതിരിക്കട്ടെ എന്നും സമൂഹ മാധ്യമത്തില്‌ പങ്കുവച്ച വിഡിയോയിൽ ജുവൽ പറഞ്ഞു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week