KeralaNews

ജെഇഇ മെയിന്‍ പരീക്ഷ ഇന്ന് മുതൽ; ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കുക

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ദേശീയാടിസ്ഥാനത്തില്‍ നടത്തുന്ന ജെഇഇ മെയിന്‍ പരീക്ഷയുടെ പേപ്പര്‍ വണ്‍ പരീക്ഷകള്‍ 22,23,24,28,29 തീയതികളിലാണ് നടക്കുന്നത്. പേപ്പര്‍ 2 പരീക്ഷ ജനുവരി 30ന് ആണ്.

ആദ്യഘട്ടമായി 22,23,24 തീയതികളില്‍ നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് കഴിഞ്ഞ ദിവസമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തുവിട്ടത്.ബിടെക് / ബിഇ പ്രവേശനത്തിനുള്ള പേപ്പര്‍ വണ്‍ പരീക്ഷ രണ്ടു ഷിഫ്റ്റുകളിലായാണ് നടത്തുന്നത്.

രാവിലെ 9 മുതല്‍ 12 വരെയും ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ ആറുമണിവരെയുമാണ് പരീക്ഷ. ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്റ്റ് (B.Arch and B.Planning) പ്രവേശനത്തിനുള്ള പേപ്പര്‍ 2 പരീക്ഷ ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ ആറര വരെയാണ്. jeemain.nta.nic.in.ല്‍ കയറി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്

.

ഡൗണ്‍ലോഡ് ചെയ്യുന്ന വിധം?

jeemain.nta.nic.in.സന്ദര്‍ശിക്കുകഹോംപേജില്‍ കാണുന്ന ‘Download JEE Main 2025 Admit Card’ ലിങ്കില്‍ ക്ലിക്ക് ചെയ്യുകആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും നല്‍കുകസ്‌ക്രീനില്‍ തെളിയുന്ന അഡ്മിറ്റ് കാര്‍ഡില്‍ നോക്കി നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണോ എന്ന് ഉറപ്പാക്കുക

തുടര്‍ന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം പ്രിന്റ് എടുക്കുകപരീക്ഷയ്ക്ക് എത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:അഡ്മിറ്റ് കാര്‍ഡ് എടുക്കാന്‍ മറക്കരുത്നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അംഗീകരിച്ച അസല്‍ തിരിച്ചറിയല്‍ രേഖയും കൈവശം വേണംഇന്‍സ്ട്രുമെന്റ്‌സ്, പെന്‍സില്‍ ബോക്‌സ്, ജോമെട്രി ബോക്‌സ്, ഹാന്‍ഡ് ബാഗ്, പഴ്‌സ്, ഭക്ഷണം എന്നിവ പരീക്ഷാഹാളില്‍ കൊണ്ടുവരരുത്.

മൊബൈല്‍ ഫോണ്‍, ഇയര്‍ഫോണ്‍, മൈക്രോഫോണ്‍, പേജര്‍, കാല്‍ക്കുലേറ്റര്‍, സ്മാര്‍ട്ട് വാച്ച്, കാമറ, ടേപ്പ് റെക്കോര്‍ഡര്‍, മറ്റു ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ലോഹ നിര്‍മ്മിത വസ്തുക്കള്‍ എന്നിവയ്ക്കും വിലക്കുണ്ട്

ഡ്രസ് കോഡ്:ബക്കിളുകള്‍ പോലുള്ള ലോഹ ഭാഗങ്ങളുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക.തലയില്‍ തൊപ്പികള്‍, മഫ്ളറുകള്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ധരിക്കരുത്.മോതിരങ്ങള്‍, ചെയിനുകള്‍, വളകള്‍ തുടങ്ങിയ ആഭരണങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക.കട്ടിയുള്ള സോളുകളുള്ള ഷൂസ് ധരിക്കരുത്, ലളിതമായ പാദരക്ഷകളാണ് ഏറ്റവും

നല്ലത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker