സ്വർണത്തിൽ റെക്കോഡ്: പവന് 60,200 രൂപയായി

കൊച്ചി:ചരിത്രത്തില്‍ ആദ്യമായി 60,000 രൂപ പിന്നിട്ട് സ്വര്‍ണം. ബുധനാഴ്ച 600 രൂപ കൂടിയതോടെ പവന്റെ വില 60,200 രൂപയിലെത്തി. ഇതോടെ മൂന്ന് ആഴ്ചക്കിടെ പവന്റെ വിലയില്‍ 3000 രൂപയാണ് കൂടിയത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 7,525 രൂപയിലെത്തി.

47-ാമത് പ്രസിഡന്റായി ട്രംപ് അധികാരമേറ്റതോടെ ആഗോളതലത്തില്‍ ആശങ്ക വര്‍ധിച്ചതാണ് സ്വര്‍ണത്തില്‍ കുതിപ്പുണ്ടാക്കിയത്. പ്രധാന കറന്‍സികളുമായുള്ള ഡോളറിന്റെ മൂല്യത്തില്‍ 0.6 ശതമാനം ഇടിവുണ്ടായതും സ്വര്‍ണം നേട്ടമാക്കി.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,719 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 81,413 രൂപയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News