ഡല്‍ഹി:കൊവിഡ് രോഗബാധിതര്‍ കൂട്ടമായി എത്തിയതോടെയുണ്ടായ രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം ഡല്‍ഹിയില്‍ അതിരൂക്ഷമായി തുടരുന്നു.ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ 20 രോഗികള്‍ പ്രാണവായു കിട്ടാതെ പിടഞ്ഞുമരിച്ചു.തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന 200 രോഗികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.ഉടന്‍ ഓക്‌സിജന്‍ ലഭ്യമായില്ലെങ്കില്‍ ഇവര്‍ക്കും മരണം സംഭവിച്ചേക്കാം.
190 പേരാണ് ബത്ര ആശുപത്രിയില്‍ ഓക്സിജന്‍ സഹായത്തില്‍ കഴിയുന്നത്. ദില്ലി മൂല്‍ചന്ദ്ര ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ഓക്സിജൻ പ്രതിസന്ധിയെത്തുടർന്ന് ദില്ലി ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികൾ മരിച്ചെന്ന് ആശുപത്രി അധികൃതർ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് ദില്ലി സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും ഹൈക്കോടതി ഇന്നലെ നോട്ടീസ് അയച്ചിരുന്നു. ദില്ലിയിൽ ലക്ഷണങ്ങൾ ഉള്ള ആരോഗ്യ പ്രവർത്തകര്‍ക്ക് മാത്രം കൊവിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം. രോഗം സ്ഥിരീകരിച്ചവർ മാത്രം ക്വാറന്റീനിൽ കഴിയാനും നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കുണ്ടായ ക്ഷാമം പരിഗണിച്ചാണ് പുതിയ തീരുമാനം.
ഡല്‍ഹി ആശുപത്രികളിലെ ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമായി തുടരുകയാണ്. ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന രോഗികളെയൊക്കെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ശാന്തിമുകുന്ദ് ആശുപത്രി സിഇഒ അറിയിച്ചു. നോയിഡ കൈലാഷ് ആശുപത്രിയില്‍ പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് നിര്‍ത്തി.
വിവിധ ആശുപത്രികള്‍ തങ്ങള്‍ക്ക് മണിക്കൂറുകള്‍ പിടിച്ചുനില്‍ക്കാനുള്ള ഓക്‌സിജന്‍ മാത്രമേയുള്ളൂ എന്നറിയിച്ച് രംഗത്തെത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം, അടിയന്തരാവശ്യങ്ങള്‍ക്കുള്ള ഓക്‌സിജന്‍ എത്തിക്കുകയാണ് ചെയ്തിരുന്നത്. ഇപ്പോള്‍ അത് പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്. ഓസ്‌കിജന്‍ ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ശാന്തിമുകുന്ദ് ആശുപത്രിയില്‍ പുതിയ രോഗികളെ എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. നോയിഡയിലെ കൈലാഷ് ആശുപത്രിയും പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. പല ആശുപത്രികളും ഓക്‌സിജന്‍ ലഭ്യതക്കായി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഓക്‌സിജന്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് യാതൊരു വിധ തടസ്സങ്ങളും ഉണ്ടാക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ഉത്തരവു നല്‍കിയിട്ടുണ്ട്.ഡല്‍ഹി ആശുപത്രികളിലെ കിടക്കകള്‍ക്കും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇനി ആകെ 29 ഐസിയുകള്‍ മാത്രമാണ് ഡല്‍ഹിയില്‍ ഉള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലൊന്നില്‍ പോലും ഒരു കൊവിഡ് കിടക്ക പോലും ഒഴിവില്ല